തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഔദ്യോഗിക തുടക്കമായി. നിശാഗന്ധി തീയറ്ററിലെ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
തുടക്കമായി. വേദിയില്‍ അപ്രതീക്ഷിത അതിഥിയായി ഭാവനയെത്തി. ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. നിറഞ്ഞ സദസ്സില്‍ ആവേശ്വേജ്ജ്വലമായ വരവേല്‍പ്പാണ് ഭാവനയ്ക്ക് ലഭിച്ചത്.
കൊവിഡ് നിയന്ത്രണ വിധേയമായ സഹചര്യത്തില്‍ പൂര്‍ണ ഇളവുകളോടെയാണ് ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേള. ബോളിവുഡ് സംവിധായകന് അനുരാഗ് കാശ്യപാണ് മുഖ്യ അഥിതി. ഐഎസ് ആക്രമണത്തില്‍ ഇരു കാലുകളും നഷ്ടമായ കുര്‍ദിഷ് സംവിധായിക ലിസ ചലാന്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മുഖ്യമന്ത്രി ചടങ്ങില്‍ സമ്മാനിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുന്‍കാലങ്ങളിലെ നിലവാരം ഇത്തവണയും പുലര്‍ത്താന്‍ കഴിയുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് പറഞ്ഞു. ഡെലിഗേറ്റ്സ് ആയി കേരളത്തിനകത്തു നിന്നും പുറത്തുനിന്നും വരുന്ന ആരും തന്നെ നിരാശരാകില്ല എന്ന വിശ്വാസവും ഉണ്ട് എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ബംഗ്ളദേശിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് അധ്യാപികയായ രഹനയുടെ ജീവിതകഥപറയുന്ന രഹന മറിയം നൂര്‍ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം. നീതിക്കായുള്ള പോരാട്ടത്തിന്റെ കഥകൂടിയാണിത്. ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ ആരംഭിച്ചതോടെ തീയറ്ററുകളെല്ലാം ആസ്വദകരെകൊണ്ട് നിറഞ്ഞു. ഒരുഅപ്രതീക്ഷിത സംഭവത്തിന് സാക്ഷിയായ രഹന തന്റെ ആറു വയസുകാരിയായ മകള്‍ക്കും കോളേജിലെ വിദ്യാര്‍ഥിനിക്കും വേണ്ടി നടത്തുന്ന നീതിക്കായുള്ള പോരാട്ടത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്. ഓസ്കാര്‍ നോമിനേഷന്, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ആദ്യ ബംഗ്ളദേശ് ചിത്രം എന്നീ ബഹുമതികള്‍ സ്വന്തമാക്കിയിട്ടുണ്ട് രഹന മറിയം നൂര്‍ അബ്ദുള്ള മുഹമ്മദ് സാദാണ് സംവിധായകന്.ഏഷ്യാ പസഫിക് ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പടെ നിരവധി മേളകളില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് ഇവിടെ.
യന്ത്രമനുഷ്യര്‍ക്കൊപ്പമുള്ള ആധുനികജീവിതം പ്രമേയമാക്കിയ മരിയ ഷ്രാഡറുടെ ഐ ആം യുവര്‍ മാന്‍,വാര്‍ദ്ധക്യത്തിന്റെ ആകുലതകള്‍ പങ്കുവയ്ക്കുന്ന അരവിന്ദ് പ്രതാപിന്റെ ലൈഫ് ഈസ് സഫറിംഗ,ഡെത്ത് ഈസ് സാല്‍വേഷന്‍,കോവിഡ് ബാധയെ തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായ ഇറാനിയന്‍ വനിതയുടെ കഥ പറയുന്ന നയന്റീന്‍ എന്നിവയടക്കം രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനത്തില്‍ പതിമൂന്ന് ചിത്രങ്ങള്‍ തീയറ്ററുകളിലെത്തും പോളണ്ടിലെ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ഥിയെ സൈന്യം കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ‘ലീവ് നോ ട്രെയ്സസ് ‘എന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവും ഇന്നുതന്നെ