കോട്ടയം ഐ.എച്ച്.ആർ.ഡി. മേഴ്സി ചാൻസ് പരീക്ഷ

കോട്ടയം: ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ 2010/2011 സ്‌കീമിൽ നടത്തിയ പി.ജി.ഡി.സി.എ., ഡിപ്ലോമ ഇൻ ഡേറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസസ് എന്നീ കോഴ്സുകളുടെ മാർച്ച് മാസത്തിൽ നടത്തുന്ന മേഴ്സി ചാൻസ് പരീക്ഷകൾക്ക്‌  രജിസ്റ്റർ ചെയ്യാം.

Advertisements

വിദ്യാർഥികൾ പഠിച്ചിരുന്ന സെന്ററുകളിൽ ഫെബ്രുവരി ഒന്നുവരെ പിഴ ഇല്ലാതെയും എട്ടുവരെ 100 രൂപ പിഴയോടെയും അപേക്ഷിക്കാം. പരീക്ഷാ ടൈംടേബിൾ ഫെബ്രുവരി രണ്ടാം വാരം പ്രസിദ്ധീകരിക്കും. അപേക്ഷാഫോറവും വിശദ വിവരങ്ങളും www.ihrd.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

Hot Topics

Related Articles