ഐ.എച്ച്.ആർ.ഡി. കോഴ്സുകളുടെ സെമസ്റ്റർ പരീക്ഷ

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒന്നും രണ്ടും സെമസ്റ്റർ), പി.ജി. ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡേറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ്് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്സുകളുടെ റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ (2018 (ലൈബ്രറി സയൻസ് സപ്ലിമെന്ററി), 2020, 2024 സ്്കീം) 2025 ജൂണിൽ നടത്തും. വിദ്യാർത്ഥികൾക്ക്, പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളിൽ ഏപ്രിൽ 21 വരെ പിഴ കൂടാതെയും, 28 വരെ 100 രൂപ പിഴയോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈംടേബിൾ മേയ് മൂന്നാം വാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫാറം സെന്ററിൽനിന്ന്് ലഭിക്കും. വിശദവിവരങ്ങൾക്ക് www.ihrd.ac.in സന്ദർശിക്കുക.

Advertisements

Hot Topics

Related Articles