ഐ.എച്ച്.ആർ.ഡി. പി.ജി. പ്രവേശനം; അപേക്ഷ ക്ഷണിച്ചു

കോട്ടയം :കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി (0468-2382280,8547005074), കടുത്തുരുത്തി (04829-264177, 8547005049)പയ്യപ്പാടി (8547005040), മറയൂർ (8547005072), പീരുമേട് (04869-299373, 8547005041), തൊടുപുഴ (04862-257447, 257811, 8547005047), എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിൽ 2024-25 അദ്ധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് കോളേജുകൾക്ക് നേരിട്ട് പ്രവേശനം നടത്താവുന്ന 50% സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

Advertisements

അപേക്ഷ www.ihrdadmissions.org എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഓൺലൈനായി എസ്.ബി.ഐ. കളക്ട്  മുഖേന ഫീസ് ഒടുക്കി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും, 1000/- രൂപ (എസ്.സി,എസ്.റ്റി -350/- രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അഡ്മിഷൻ സമയത്ത് കൊണ്ട് വരണം. വിശദ വിവരങ്ങൾ വെബ് സൈറ്റായ www.ihrd.ac.in ൽ ലഭ്യമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.