കൊച്ചി: ഒമിക്രോണിന് പിന്നാലെ കോവിഡിന്റെ പുതിയ വകഭേദമായ ഇഹു ആശങ്ക പടര്‍ത്തുന്നുണ്ട്. എന്നാല്‍ അനാവശ്യ ആശങ്കയുടെ ആവശ്യമില്ലെന്നും പുതിയ വകഭേദത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇഹു എന്ന ബി.1.640.2 എന്ന വകഭേദം ഫ്രാന്‍സിലെ മാര്‍സെയ്ലിസ് മേഖലയില്‍ 12 പേരിലാണ് കണ്ടെത്തിയത്. ഒമിക്രോണിനെക്കാള്‍ 46 ജനിതകവ്യതിയാനങ്ങള്‍ പുതിയ വകഭേദതിനുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒമിക്രോണില്‍ ഇത് 30 ആയിരുന്നു. ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളെപ്പോലെ ഇഹു ഗുരുതരമാണോയെന്ന് തെളിയിക്കപ്പെടാത്തതിനാല്‍ ലോകാരോഗ്യസംഘടന കോവിഡ് വകഭേദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. ഉള്‍പ്പെടുത്തിയാല്‍ ഗ്രീക്ക് അക്ഷരമാലയില്‍നിന്ന് പുതിയ പേര് നല്‍കും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പലതവണ വ്യതിയാനം സംഭവിച്ചതിനാല്‍ ഈ വൈറസിന് വാക്‌സിനുകളില്‍ നിന്ന് പ്രതിരോധ ശക്തി ലഭിച്ചിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതേസമയം, ഒമിക്രോണ്‍ നൂറിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. നാലു ലക്ഷത്തോളം കേസുകളും അറുപതില്‍ പരം മരണവും ഒമിക്രോണ്‍ വഴി ലോകത്ത് റിപ്പോര്‍ട്ട് ചെയ്തു.