തവിടുപൊടിയായി കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ്; സ്റ്റാൻഡിൽ കയറാതെ സ്വകാര്യ ബസുകൾ; നടുവൊടിഞ്ഞ് കുരുക്കിൽപ്പെട്ട് യാത്രക്കാർ

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ദിവസവും നൂറ് കണക്കിന് ആളുകൾ എത്തുന്ന തിരുനക്കര ബസ് സ്റ്റാൻഡ് തവിടുപൊടിയായി. ബസ് സ്റ്റാൻഡിനുള്ളിലെ കോൺക്രീറ്റ് ഇളകി തെറിച്ച് റോഡ് കുളമായി. ഇതോടെയാണ് നാട്ടുകാരെയും സ്വകാര്യ ബസ് യാത്രക്കാരെയും ദുരിതത്തിലാക്കിയത്. മാസങ്ങളായി റോഡ് ഏതാണ്ട് പൂർണമായും തകർന്ന് തരിപ്പണമായി കിടക്കുകയാണ്. ഈ സാഹചര്യത്തിൽ സ്വകാര്യ ബസുകൾ സ്റ്റാൻഡ് ഒഴിവാക്കി പോസ്റ്റ് ഓഫിസ് റോഡിലൂടെ സർവീസ് നടത്തുന്നുണ്ട്. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്.

Advertisements

തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ചുള്ള നടപടികൾ നഗരസഭ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കെട്ടിടം പൊളിച്ചു നീക്കുന്നത് വരെയുള്ള നടപടികൾ നിലവിലുള്ളതിനാൽ ബസ് സ്റ്റാൻഡിന്റെ ഉൾവശം ടാർ ചെയ്യാൻ സാധിക്കുന്നില്ല. സ്റ്റാൻഡിന്റെ ഉൾ വശത്ത് കോൺക്രീറ്റ് പൂർണമായും തകർന്ന് കമ്പികൾ പുറത്തു വന്നു നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസുകൾ സ്റ്റാൻഡ് ഒഴിവാക്കി പോകുന്നത്.

Hot Topics

Related Articles