ഇലന്തൂർ : ഗവൺമെൻൻറ് ആർട്സ് ആൻൻറ് സയൻസ് കോളേജിലെ എൻ എസ് എസ് വോളൻ്റിയർമാർക്ക് യോഗയും ധ്യാനവും പുതുമയേറെയുള്ള പാഠമായി. 2024 ഡിസംബർ 21 നെ പ്രഥമ വിശ്വ ധ്യാന ദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ആഹ്വാനത്തോടനുബന്ധിച്ചാണ് ആർട്ട് ഓഫ് ലിവിങിൻ്റെ ആഭിമുഖ്യത്തിൽ യോഗ – ധ്യാന ക്ലാസ് സംഘടിപ്പിച്ചത്: ഇടപ്പരിയാരം എസ് എൻ ഡി പി ഹൈസ്ക്കൂളിൽ നടക്കുന്ന, ഇലന്തൂർ ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എൻ എസ് എസ് ക്യാമ്പിനോടനുബന്ധിച്ചാണ് യോഗ- ധ്യാന ക്ലാസ് സംഘടിപ്പിച്ചത്. ഐക്യരാഷ്ട്ര സഭ ഇന്ന് ലോക ധ്യാന ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നതിന് മുന്നോടിയായി ആർട്ട് ഓഫ് ലിവിങ് സംഘടിപ്പിച്ച ആദ്യ പരിപാടികൂടിയാണ് ഇടപ്പരിയാരം എസ് എൻ ഡി പി സ്കൂളിൽ സംഘടിപ്പിച്ച യോഗ ധ്യാന പഠനം. ഇലന്തൂർ ഗവ. ആർട് ആൻ്റ് സയൻസ് കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗാ-ധ്യാന ക്ലാസ് ആർട്ട് ഓഫ് ലിവിങ് ഡി ഡി സി അംഗം കെ ജി റെജി ഉത്ഘാടനം ചെയ്തു. ആർട്ട് ഓഫ് ലിവിങ് സീനിയൻ പരിശീലകനായ പ്രകാശ് ജി യോഗ- ധ്യാന ക്ലാസിന് നേതൃത്വം നൽകി. ആർട്ട് ഓഫ് ലിവിംഗ് കോ-ഓർഡിനേറ്റർ ശ്രീകലാ റെജി,എൻ.എസ്.എസ്.വോളൻറിയർ ലീഡേഴ്സ് ആയ അനഖ അശോക്,ഇസാക്കി ഹരിനന്ദൻ,ഫാത്തിമ്മ ഫിബാ എം എന്നിവർ പ്രസംഗിച്ചു. യോഗ ശരീരത്തിന് കരുത്ത് നൽകുകയും ധ്യാനം മനസ്സിന് ശക്തി നൽകുകയും ചെയ്യുന്നതിനാൽ സഘർഷഭരിതമായ ഈ ലോകത്ത് എല്ലാവരും ധ്യാനം ശീലമാക്കിയാൽ സമാധനത്തിലേക്കും സന്തോഷത്തിലേക്കും എത്താമെന്ന് ഉദ്ഘാടനത്തിൽ കെ.ജി.റെജി പറഞ്ഞു. യോഗ – ധ്യാന പഠന ക്ലാസ് വേറിട്ട അനുഭവമായതായും യോഗയെപ്പറ്റി കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചതായും എൻ എസ് എസ് വോളൻൻറിയേഴ്സ് ലീഡറായ അനഘ അശോക് പറഞ്ഞു.ഫോട്ടോ ക്യാപ്ഷൻ:- പ്രഥമ വിശ്വ ധ്യാന ദിനമായ ഡിസംബർ 21 ന് ഇടപ്പരിയാരം എസ്.എൻ.ഡി.പി.ഹൈസ്കൂളിൽ നടന്ന ഇലന്തൂർ ഗവ: ആഴ്സ് ആൻൻറ് സയൻസ് കോളേജിലെ എൻ.എസ്.എസ്.വോളൻറിയേഴ്സ് ക്യാമ്പിൽ ആർട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തിൽ നടന്ന യോഗ -ധ്യാന പഠനം ആർട്ട് ഓഫ് ലിവിംഗ് ഡി.ഡി.സി മെമ്പർ കെ.ജി.റെജി ഉദ്ഘാടനം ചെയ്യുന്നു.