പശുത്തൊഴുത്തിലെ കസേരയിൽ കഴുത്ത് മുറിച്ച നിലയിൽ 72 കാരിയുടെ മൃതദേഹം; സംഭവം തിരുവമ്പാടിയിൽ

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ 72 കാരിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ആനക്കാംപൊയിൽ ഓടപൊയിൽ കരിമ്പിൻ പുരയിടത്തിൽ റോസമ്മയാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പശുത്തൊഴുത്തിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

Advertisements

കൈ ഞരമ്പും മുറിച്ച നിലയിലാണ്. തിരുവമ്പാടി പൊലീസും ഫോറൻസിക്, ഫിംഗർ പ്രിന്റ് ഡോഗ് സ്ക്വാഡ് സംഘങ്ങളും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ആത്മഹത്യ ആണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Hot Topics

Related Articles