ഇല്ലിക്കൽ കല്ലിൽനിന്ന് മടങ്ങിയ ട്രാവലർ അപകടത്തിൽപെട്ട് ഏഴ് പേർക്ക് പരിക്ക്

ഈരാറ്റുപേട്ട: ഇല്ലിക്കക്കല്ല് കണ്ട് തിരികെ വന്ന വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപെട്ട് ഏഴ് പേർക്ക് പരിക്കേറ്റു. പരുക്കേറ്റ പോണ്ടച്ചേരി സ്വദേശികളായ മുരുകദാസ് (45 ) ബി.അയ്യപ്പൻ (36) വെങ്കിടേഷ് (36) അശോക് കുമാർ ( 43) നജീബ് (35) പി അയ്യപ്പൻ (36) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വാഗമണ്ണിൽ വന്ന സംഘം സഞ്ചരിച്ച വാഹനം മേലടുക്കം ഭാഗത്ത് വച്ചാണ് അപകടത്തിൽ പെട്ടത് 7 മണിയോടെയാണ് അപകടം.

Advertisements

നിസ്സാര പരിക്കേറ്റ ഇവരെ പി.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പോണ്ടിച്ചേരി കാരയ്ക്കൽ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ ബ്രേക്ക് നഷ്ടപ്പെട്ട്   മേലെടുക്കം എസ് വളവ് ഭാഗത്ത് വച്ച് കയ്യാലയിൽ ഇടിച്ചാണ് അപകടം. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 

Hot Topics

Related Articles