കുമരകം:കനത്ത മഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന ഇല്ലിക്കൽ കവലയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ സന്ദർശനം നടത്തി സ്ഥിതി ഗതികൾ വിലയിരുത്തി.
Advertisements
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡൻ്റ് എം.കെ തോമസ്കുട്ടി, ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ എന്നിവരാണ് വെള്ളപ്പൊക്ക മേഖല സന്ദർശിച്ചത്. സമിതി യൂണിറ്റ് പ്രസിഡൻ്റ് ബിനോയി വെട്ടിക്കാട്ടിൽ, ജനറൽ സെക്രട്ടറി മുഹമ്മദ് സാലിഹ് ഫിസ എന്നിവർ സന്ദർശനത്തിൽ നേതാക്കൾക്കൊപ്പം സംബന്ധിച്ചു.