ഇമ്മാനുവല്‍ മാക്രോണ്‍, അങ്ങയുടെ സന്ദർശനം ഇന്ത്യയ്‌ക്ക് ലഭിച്ച ബഹുമതിയാണ് ; ഫ്രഞ്ച് പ്രസിഡൻ്റിൻ്റെ ഇന്ത്യാ സന്ദർശനത്തിന് നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിന് നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.75-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി എത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെ ഭാരതത്തില്‍ എത്തിയതിന്റെയും റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുത്തതിന്റെയും വീഡിയോ മാക്രോണ്‍ പങ്കുവച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് പ്രധാനമന്ത്രി പോസ്റ്റ് പങ്കുവച്ചത്.

Advertisements

” പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, അങ്ങയുടെ സന്ദർശനം ഇന്ത്യയ്‌ക്ക് ലഭിച്ച ബഹുമതിയാണ്. നിങ്ങളെ സ്വീകരിക്കാൻ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ സന്ദർശനവും റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ പങ്കാളിത്തവും തീർച്ചയായും ഇന്ത്യ- ഫ്രാൻസ് സൗഹൃദം വർദ്ധിപ്പിക്കും.”- പ്രധാനമന്ത്രി കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെത്തിയതിന്റെയും ജയ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം റോഡ് ഷോ നടത്തിയതുമുള്‍പ്പെടെയുള്ള റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പ്രസക്ത ഭാഗങ്ങളായിരുന്നു മാക്രോണ്‍ പങ്കുവച്ചിരുന്നത്. ഇന്ത്യയില്‍ നടന്ന വിശേഷപ്പെട്ട യാത്രയിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം എന്ന അടുക്കുറിപ്പോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കുവച്ചത്. ഇന്ത്യ അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താൻ ഫ്രാൻസ് ആഗ്രഹിക്കുന്നുണ്ടെന്നും വീഡിയോയില്‍ മാക്രോണ്‍ വ്യക്തമാക്കിയിരുന്നു.

Hot Topics

Related Articles