ഇമ്രാന്‍ ഖാന്റെ അറസ്റ്റ് ; സൈന്യത്തെ വിന്യസിച്ചു ഇന്റര്‍നെറ്റ് നിരോധിച്ചു ; പ്രതിഷേധം ശക്തമാക്കി പാക്കിസ്ഥാന്‍

ന്യൂസ് ഡെസ്ക് : ഇമ്രാന്‍ ഖാന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കി പാക്കിസ്ഥാന്‍. സൈന്യത്തെ വിന്യസിച്ചും ഇന്റര്‍നെറ്റ് നിരോധിച്ചുമാണ് സര്‍ക്കാരിന്റെ പ്രതിരോധം. ഇരുന്നൂറോളം കേസുകള്‍ നേരിടുന്ന ഇമ്രാന്‍ ഖാനെ സമ്മാനമായി കിട്ടിയ വാച്ച്‌ വിറ്റുവെന്നാരോപിച്ചാണ് മൂന്ന് വര്‍ഷം ജയിലില്‍ അടക്കുന്നതും അഞ്ച് വര്‍ഷം രാഷ്ടീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതും.

Advertisements

തെരഞ്ഞെടുപ്പിന് വേണ്ടി കാത്തിരിക്കെ ഇമ്രാന്‍ ഖാനെ ജയിലില്‍ അടച്ചതിന് പ്രതിഷേധങ്ങളുടെ തീചൂളയിലേക്ക് വീണ്ടും എടുത്തെറിയപ്പെട്ടിരിക്കുകയാണ് പാക്കിസ്ഥാന്‍. പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളെല്ലാം ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് തെരുവില്‍ ഇറങ്ങുകയാണ്. ഒപ്പം വിവിധ രാജ്യങ്ങളിലെ പാക്ക് എംബസികള്‍ക്ക് മുന്നിലും സമരം ആരംഭിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചും ഇന്റര്‍നെറ്റ് വിച്ഛേദിച്ചുമാണ് ഭരണകൂടത്തിന്റെ പ്രതിരോധം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇമ്രാന്‍ കുറ്റക്കാരന്‍ ആണെന്നുള്ള കോടതിവിധി പുറത്ത് വന്ന് ഒരു മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യതാ ഉത്തരവും അറസ്റ്റും നടന്നതില്‍ ഭരണകൂട ഗൂഢാലോചന ആരോപിക്കുന്നുണ്ട് പാക് തെഹരീക് ഇ ഇന്‍സാഫ്. നിലവില്‍ അട്ടോക്ക് ജയിലിലാണ് ഇമ്രാനെ പാര്‍പ്പിച്ചിട്ടുള്ളത്.

Hot Topics

Related Articles