കോഴിക്കോട്: ബാലുശ്ശേരി ഊരള്ളൂരിൽ നടുവണ്ണൂർ കുഴിയിലത്താഴ തോടിന്റെ കരയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. മൃതദേഹം പുരുഷന്റേതാണെന്നാണ് സംശയം. കത്തിക്കരിഞ്ഞ നിലയിൽ കാലിന്റെ ഭാഗമാണ് ആദ്യം കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.
Advertisements
മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. കാണാതായ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്. ഫൊറൻസിക സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് അന്വേഷണം തുടങ്ങി.