കൊച്ചി : പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ നടത്തിയ റെയിഡിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. ദേശീയതലത്തിൽ തീവ്രവാദ സ്വഭാവമുള്ള കേസുകളിൽ ഉൾപ്പെട്ടതോടെയാണ് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ പരിശോധന നടത്തിയത്. ഇതിൽ പ്രതിഷേധിച്ച് ആണ് സെപ്റ്റംബർ 23 വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
Advertisements