കോട്ടയം : റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്ക്കരിക്കുക ,അരിക്ക് പകരം പണം നല്കി ഡി.ബി.റ്റി സമ്പ്രദായം നടപ്പാക്കാനുള്ളകേന്ദ്ര നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് റേഷൻ വ്യാപാരി സംയുക്ത സമരസമിതി ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന അനിശ്ചിത കാലസമരത്തിൻ്റെ ഭാഗമായി ജനുവരി 27 തിങ്കൾ രാവിലെ 10.30ന് പണിമുടക്കിറേഷൻ വ്യാപാരികൾ കോട്ടയം താലൂക്ക്സപ്ലൈ ഓഫിസ് പടിക്കൽ ധർണ്ണ നടത്തുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉൽഘാടനം ചെയ്യും.സംയുക്ത സമരസമിതി നേതാക്കൾ പ്രസംഗിക്കും.
Advertisements