ആദായ നികുതിയിൽ വമ്പൻ ഇളവ്; 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല

ദില്ലി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റില്‍ വമ്പൻ പ്രഖ്യാപനം. ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ് അനുവദിച്ച്‌ ആദായനികുതിയടക്കേണ്ട പരിധി ഉയർത്തി. 12 ലക്ഷം വരെ വാർഷിക വരുമാനമുളളവർക്ക് ഇനി ആദായ നികുതിയില്ല. മധ്യവർഗ കേന്ദ്രീകൃതമായ പരിഷ്ക്കാരത്തിലൂടെ സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.

Advertisements

ഇനി 12 ലക്ഷം ശമ്പളം വാങ്ങുന്നവർക്ക് എണ്‍പതിനായിരം രൂപ വരെ ലാഭിക്കാം. 18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം. 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമുണ്ടാകും. പുതിയ പരിഷ്കാരത്തിലൂടെ മധ്യവർഗത്തിന്റെ കൈയിലേക്ക് കൂടുതല്‍ പണം എത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടൊപ്പം നവീകരിച്ച ഇൻകം ടാക്സ് റിട്ടേണുകള്‍ നല്‍കാനുള്ള കാലാവധി നാല് വർഷമാക്കിയതായും മുതിർന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഒരു ലക്ഷമാക്കി ഉയർത്തിയതായും മന്ത്രി അറിയിച്ചു. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തില്‍ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ലെന്നും ധനമന്ത്രി പാർലമെന്‍റില്‍ അറിയിച്ചു. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി.

Hot Topics

Related Articles