കൊച്ചി : രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയർന്നതോടെ മാർജിനിലെ സമ്മർദ്ദം മൂലം പൊതു മേഖല എണ്ണക്കമ്പനികളുടെ ലാഭം കുത്തനെ ഇടിഞ്ഞു.ജനുവരി മുതല്‍ മാർച്ച് വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ പ്രധാന എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ അറ്റാദായത്തില്‍ 25 മുതല്‍ 40 ശതമാനം വരെ ഇടിവാണുണ്ടായത്. കഴിഞ്ഞ രണ്ട് വർഷമായി രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് ആഭ്യന്തര ഇന്ധന വിലയില്‍ മാറ്റം വരുത്താൻ കഴിയാതിരുന്നതാണ് കമ്പനികളുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിച്ചത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങള്‍ മൂലം നടപ്പുവർഷത്തിന്റെ തുടക്കം മുതല്‍ ക്രൂഡ് വില 80 ഡോളറിന് മുകളില്‍ തുടരുകയാണ്. നിലവില്‍ പെട്രോള്‍, ഡീസല്‍ എന്നിവ ഉത്പാദന ചെലവിലും കുറഞ്ഞ വിലയിലാണ് ഇന്ത്യൻ വിപണിയില്‍ വില്ക്കുന്നതെന്ന് കമ്പനികള്‍ പറയുന്നു.
ഐ. ഒ. സിയുടെ ലാഭത്തില്‍ 40 ശതമാനം ഇടിവ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാർച്ച് വരെയുള്ള മൂന്ന് മാസത്തില്‍ ഇന്ത്യൻ ഓയില്‍ കോർപ്പറേഷന്റെ (ഐ. ഒ. സി) അറ്റാദായം 40 ശതമാനം ഇടിവോടെ 4,837.69 കോടി രൂപയായി. പ്രവർത്തന ലാഭം 1.4 ശതമാനം കുറഞ്ഞ് 2.2 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ ഐ. ഒ. സിയുടെ റിഫൈനിംഗ് മാർജിൻ ബാരലിന് 12.05 ഡോളറായാണ് താഴ്ന്നത്.
ഹിന്ദുസ്ഥാൻ ഓയില്‍ ലാഭം താഴ്ന്നു.
അവലോകന കാലയളവില്‍ ഹിന്ദുസ്ഥാൻ ഓയിലിന്റെ അറ്റാദായം 25 ശതമാനം കുറഞ്ഞ് 2,709.31 കോടി രൂപയിലെത്തി. മൊത്തം വരുമാനം ആറ് ശതമാനം കുറഞ്ഞ് 1.2 ലക്ഷം കോടിയായി. എച്ച്. പി. സി. എല്ലിന്റെ റിഫൈനിംഗ് മാർജിൻ മുൻവർഷത്തെ ബാരലിന് 14.01 ഡോളറില്‍ നിന്ന് 6.95 ഡോളറായി താഴ്ന്നു.
ഭാരത് പെട്രോളിയം ലാഭമിടിഞ്ഞു.
ഭാരത് പെട്രോളിയം കോർപ്പറേഷന്റെ അറ്റാദായം മാർച്ച് പാദത്തില്‍ 30 ശതമാനം കുറഞ്ഞ് 4,789.57 കോടി രൂപയായി. മുൻവർഷം ഇതേകാലയളവില്‍ അറ്റാദായം 6,870.47 കോടി രൂപയായിരുന്നു. മൊത്തം വിറ്റുവരവ് ഇക്കാലയളവില്‍ 1.32 ലക്ഷം കോടി രൂപയിലെത്തി. റിഫൈനിംഗ് മാർജിൻ മുൻവർഷത്തെ 20.24 ഡോളറില്‍ നിന്ന് 14.14 ഡോളറായി കുറഞ്ഞു.