കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ 77-ാമത് സ്വാതന്ത്ര്യദിനാഘോഷം കുമരകം കലാഭവൻ അങ്കണത്തിൽ സംഘടിപ്പിച്ചു. കുമരകം കലാഭവൻ പ്രസിഡൻ്റ് എം.എം ഗോപാലൻ ശാന്തി അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ കലാ – സാംസ്കാരിക കൂട്ടായ്മ ചെയർമാൻ പി.എസ് സദാശിവൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
യോഗത്തിൽ കുമരകം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. ഐ ഏബ്രഹാം, പി.കെ മനോഹരൻ കലാഭവൻ ഭാരവാഹികളായ എസ് ഡി പ്രേംജി അമ്മാൾ സാജുലാൽ, ജഗദമ്മ മോഹനൻ, റ്റി.സി തങ്കപ്പൻ, കെ.എൻ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തി ദേശീയ പതാക ഉയർത്തി. പി. ഐ ഏബ്രഹാം അമ്മാൾ സാജുലാൽ റ്റി.സി തങ്കപ്പൻ തുടങ്ങിയ ഗായകരുടെ നേത്യത്വത്തിൽ ദേശഭക്തി ഗാനങ്ങൾ ആലപ്പിച്ചു.