രാജ്യത്ത് 5ജി സേവനങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ; പ്രാരംഭ ഘട്ടത്തില്‍ ലഭ്യമാകുക സല്‍ഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂർ , പൂനെ നഗരങ്ങളിൽ

ഡല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ഒന്നു മുതല്‍ നാലു വരെ ഡല്‍ഹി പ്രഗതി മൈതാനത്ത് നടക്കുന്ന ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സേവനങ്ങള്‍ക്ക് തുടക്കമിടും.ജൂലൈ മാസത്തിലാണ് 5ജി ലേലം ഉള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. ഒന്നര ലക്ഷത്തോളം കോടി രൂപയുടെ വില്‍പ്പനയാണ് ലേലത്തിലൂടെ നടന്നത്. ആദ്യ ഘട്ടത്തില്‍ നഗരങ്ങളിലായിരിക്കും 5ജി സേവനം ലഭ്യമാകുക.

Advertisements

തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. ടെലികോം കമ്പനികള്‍ 5 ജി സേവനം ആരംഭിക്കുന്നതിനുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച്‌ കഴിഞ്ഞതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഭാരതി എയര്‍ടെല്‍, വി ഐ, റിലയന്‍സ് ജിയോ, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സേവനത്തിനായി ലേലത്തില്‍ സ്‌പെക്‌ട്രം സ്വന്തമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്‌ട്രം ആണ് ലേലത്തിന് വെച്ചത്. 20 കൊല്ലത്തേക്കാണ് സ്‌പെക്‌ട്രംനല്‍കുക. 600 മെഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്‌സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടന്നത്.

ആകെ 72 ഗിഗാ ഹെര്‍ട്‌സ് സെപ്ക്‌ട്രത്തിന്റെ 71 ശതമാനം കമ്പനികള്‍ വാങ്ങിയെന്ന് അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു.ദല്‍ഹി, മുംബൈ, ചെന്നൈ, ബംഗലൂരു, പൂനെ തുടങ്ങിയ നഗരങ്ങളിലാണ് പ്രാരംഭ ഘട്ടത്തില്‍ 5ജി സേവനം ലഭ്യമാകുക എന്നാണ് സൂചന. 4ജിയേക്കാള്‍ 20 മടങ്ങ് വേഗതയാണ് 5ജിക്ക് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങളെ പുതിയ ഒരു തലത്തിലെത്തിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കും 5ജിയുടെ കടന്നുവരവ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.