ചൈന വന്നാലും പിടിച്ചു നിൽക്കും; അടിച്ചു നേടും; അതിർത്തിയിൽ വേണ്ടതെല്ലാമൊരുക്കി ഇന്ത്യൻ സേന സജ്ജം; നിരീക്ഷണം ശക്തമെന്ന് സൈനിക മേധാവി

ന്യൂഡൽഹി: അതിർത്തി വഴിയുള്ള ചൈനീസ് കടന്നുകയറ്റം നേരിടാൻ ഇന്ത്യൻ സൈന്യം സുസജ്ജമെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനോട് ചേർന്നുള്ള തന്ത്രപ്രധാന സ്ഥലങ്ങളിൽ ചൈന മാത്രമല്ല ഇന്ത്യയും അടിസ്ഥാന സൗകര്യവികസനം നടത്തിവരുന്നതായി അദ്ദേഹം പറഞ്ഞു. ചൈനീസ് സൈന്യത്തിന്റെ പ്രകോപനങ്ങളുടെ സാഹചര്യത്തിൽ ഇന്ത്യ ഗതാഗത സംവിധാനമടക്കം നവീകരിച്ചതായി കരസേനാ മേധാവി വിശദികരിച്ചു.

Advertisements

അതിർത്തി പ്രദേശങ്ങളിൽ പീപ്പിൾസ് ലിബറേഷൻ ആർമി നടത്തി വരുന്ന വികസനം നിരീക്ഷിച്ച് കൊണ്ടുള്ള ഇടപെടലാണ് ഇന്ത്യയും നടത്തി വരുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അതിർത്തി പ്രദേശത്ത് മാത്രം 60,000 കിലോമീറ്റർ റോഡ് ഇന്ത്യ നിർമിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിർത്തിയുടെ വടക്കൻ പ്രദേശത്ത് മാത്രം 2100 കിലോമീറ്റർ റോഡ് പണിതിട്ടുണ്ട്. 7450 മീറ്റർ പാലവും പുതുതായി നിർമിച്ചു. ഇവയിൽ ഭൂരിഭാഗവും തർക്കപ്രദേശങ്ങൾ നിലനിൽക്കുന്ന അരുണാചലിലാണ്. ഇപ്പോൾ കാര്യമായ പ്രശ്‌നങ്ങളില്ലെങ്കിലും ചൈന സൈനിക സാന്നിദ്ധ്യം ചെറുതായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് അദ്ദേഹം തുടർന്നു.

ജമ്മു കാശ്മീരിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ചും സൈനിക മേധാവി പരാമാർശിച്ചു. മേഖലയിൽ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം സജീവമാണെന്ന്, ഈ വെല്ലുവിളി നേരിടാനായി സൈന്യം കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്ന നീക്കങ്ങൾ വിശദീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. അഗ്‌നിവീർ പദ്ധതിയ്ക്ക് ഇന്ത്യൻ സൈന്യത്തിലെ പ്രാധാന്യത്തെക്കുറിച്ചും മനോജ് പാണ്ഡേ വിശദീകരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.