ഇന്ത്യയും സൗദിയും തമ്മിൽ എയർ ബബിൾ കരാർ; കേരളം അടക്കം വിമാന സർവീസ് പുനരാരംഭിക്കുന്നു

ദമാം: ഇന്ത്യാ – സൗദി എയർ ബബ്ൾ കരാറിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച മുതൽ വിമാനസർവീസുകൾ ആരംഭിക്കുന്നു. കേരളത്തിലേക്കുൾപ്പടെ ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലേക്ക് സൗദിയുടെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് സർവീസ് ആരംഭിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Advertisements

കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, ലക്നൗ, മുംബയ് , ഡൽഹി വിമാനത്താവളങ്ങളിലേക്കാണ് സർവീസ് ആരംഭിക്കുന്നത്. തിരികെ റിയാദ്, ജിദ്ദ, മദീന, ദമ്മാം വിമാനത്താവളങ്ങളിലേക്കും സർവിസുണ്ടാവും. സൗദിയിലെത്തുന്ന യാത്രക്കാർ ഹോട്ടൽ ക്വാറൻറീൻ അടക്കമുള്ള വ്യവസ്ഥകൾ പാലിക്കണമെന്നും അംബാസഡർ പറഞ്ഞു.

Hot Topics

Related Articles