ന്യൂഡല്‍ഹി : ഏഷ്യാകപ്പ് ഉയര്‍ത്തിയെങ്കിലും ഐസിസി ഏകദിന റാങ്കിങ്ങില്‍ പാകിസ്ഥാനെ മറികടന്ന് ഒന്നാമത് എത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.ഏകദിന റാങ്കിങ്ങില്‍ പാകിസ്ഥാന് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫൈനല്‍ ഉറപ്പിച്ച ശേഷം പ്രാക്ടീസ് മാച്ച് ആയി കണക്കാക്കി ഇറങ്ങിയ മത്സരത്തില്‍ ബംഗ്ലാദേശ് തോല്‍പ്പിച്ചതാണ് ഇന്ത്യയ്ക്ക് വിനയായത്.
ഏഷ്യാകപ്പ് പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്തുള്ള പാകിസ്ഥാന് മുന്‍ മത്സരങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയ തോറ്റതാണ് പാകിസ്ഥാന് ഗുണമായത്. അഞ്ചുമത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയയെ 3-2നാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏഷ്യാകപ്പ് ഫൈനലില്‍ പത്തുവിക്കറ്റിന്റെ മിന്നുന്ന വിജയം നേടിയ ഇന്ത്യയ്ക്ക് ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ വലിയ സാധ്യതയാണ് കല്പ്പിച്ചിരുന്നത്. എന്നാല്‍ ഫൈനലിന് തൊട്ടുമുന്‍പത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ആറു റണ്‍സിന്റെ തോല്‍വി നേരിട്ടതാണ് ഇന്ത്യയ്ക്ക് വിനയായത്. എന്നാല്‍ ലോകകപ്പിന് മുന്‍പ് ഏകദിന റാങ്കിങ്ങില്‍ ഒന്നാമത് എത്താന്‍ ഇന്ത്യയ്ക്ക് ഇനിയും അവസരമുണ്ട്.