രാജ്യത്തെ മികച്ച കോളേജുകളിൽ ആദ്യത്തെ 100 റാങ്കില്‍ കേരളത്തിൽ നിന്ന് 14 എണ്ണം ; ചരിത്രനേട്ടമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം : രാജ്യത്തെ മികച്ച കോളേജുകളിൽ ആദ്യത്തെ 100 റാങ്കില്‍ സംസ്ഥാനത്തെ 14 കോളജുകള്‍ ഇടം പിടിച്ചത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയുടേയും ആസൂത്രണങ്ങളുടേയും ഫലമായിട്ടാണെന്ന് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. എൻഐആര്‍എഫ് റാങ്കിംഗില്‍ രാജ്യത്തെ 200 മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ കേരളത്തിലെ 42 കോളജുകള്‍ ഇടംനേടി.

Advertisements

കേരള സര്‍വകലാശാല രാജ്യത്ത് 24 ഉം എംജി സര്‍വകലാശാല 31 ഉം കുസാറ്റ് 37 ഉം റാങ്കുപട്ടികയില്‍ ഇടം നേടി. നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിച്ച സര്‍വകലാശാലാ സാരഥികളും അക്കാദമിക് സമൂഹവും അഭിനന്ദനം അര്‍ഹിക്കുന്നതായി മന്ത്രി പറഞ്ഞു. പിആര്‍ ചേംബറില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ട്രിവാൻഡ്രം കോളജ് ഓഫ് എൻജിനീയറിംഗിലെ റിസര്‍ച്ച്‌ പാര്‍ക്ക് മാതൃകയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേര്‍ന്ന് സ്ഥാപനങ്ങള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.പിആര്‍ ചേംബറില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ട്രിവാൻഡ്രം കോളജ് ഓഫ് എൻജിനീയറിംഗിലെ റിസര്‍ച്ച്‌ പാര്‍ക്ക് മാതൃകയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേര്‍ന്ന് സ്ഥാപനങ്ങള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ അന്തര്‍ സര്‍വകലാശാലാ മാറ്റത്തിനായി ഉന്നത വിദ്യാഭ്യാസ പരിഷ്കരണ നിര്‍വഹണ സെല്‍ രൂപീകരിക്കുമെന്നും ഗവേഷക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സര്‍വകലാശാല ചട്ടങ്ങളും റഗുലേഷനുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രണ്ടുമാസത്തിനകം പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles