ഉഭയകക്ഷി ബന്ധം താറുമാറായി ; ചുവന്ന പരിപ്പിന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി ഗണ്യമായി വെട്ടിക്കുറച്ച്‌ കാനഡ

ഡല്‍ഹി : ഉഭയകക്ഷി ബന്ധം താറുമാറായതോടെ ഉത്തരേന്ത്യയിലെ പ്രധാന ഭക്ഷണ വിഭവമായ ദാല്‍ കറിക്കുള്ള ചുവന്ന പരിപ്പിന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി ഗണ്യമായി വെട്ടിക്കുറച്ച്‌ കാനഡ . പൗരന്മാര്‍ക്കുള്ള വിസ നിരോധിച്ചും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയുമുള്ള ഇന്ത്യൻ നടപടിക്ക് മറുപടിയെന്നോണമാണ് കാനഡയുടെ നടപടി. 

Advertisements

പ്രോട്ടീൻ സമ്പുഷ്ടമായ ചുവന്ന പരിപ്പിന്റെ ഭൂരിഭാഗവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് കാനഡയില്‍ നിന്നാണ്. വിളവെടുപ്പ് കുറഞ്ഞതിന് പിന്നാലെ കാനഡയില്‍ നിന്നുള്ള ഇറക്കുമതി പ്രതിസന്ധിയിലായതോടെ ആഭ്യന്തര വിപണിയില്‍ പരിപ്പിന്റെ വില ഉയരുമെന്ന് ആശങ്കയുണ്ട്. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ കയറ്റുമതിയില്‍ ആറുശതമാനത്തോളം ഇടിവുണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2022–-23 ൽ 4,85,492 മെട്രിക് ടണ്‍ ചുവന്നപരിപ്പ് കാനഡയില്‍ നിന്നെത്തിച്ചു. ഇത് ആകെ ഇറക്കുമതിയുടെ 50 ശതമാനത്തിന് മുകളിലാണ്. ഏപ്രില്‍ മുതല്‍ ജൂലൈ വരെമാത്രം മുൻവര്‍ഷത്തെ അപേക്ഷിച്ച്‌ 420 ശതമാനം ഇറക്കുമതി വര്‍ധിച്ചിരിക്കേയാണ് പുതിയ സംഭവവികാസം.  പ്രതിവര്‍ഷം 24ലക്ഷം മെട്രിക് ടണ്‍ ചുവന്ന പരിപ്പ് ഇന്ത്യ ഉപയോഗിക്കുന്നു. എന്നാല്‍, ആഭ്യന്തര ഉല്‍പ്പാദനം 1.6 ദശലക്ഷം ടണ്ണായി കുറഞ്ഞു. ഓസ്ട്രേലിയ, റഷ്യ എന്നിവിടങ്ങളില്‍നിന്ന് പരിപ്പ് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.

Hot Topics

Related Articles