ഇന്ത്യയിൽ ഒരു ഡോസ് പോലും സ്വീകരിക്കാത്ത നാലു കോടി ആളുകൾ ; കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു.ജൂലൈ 18 വരെയുള്ള കണക്കാണ് മന്ത്രി പുറത്തുവിട്ടത്. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.

Advertisements

ജൂലൈ 18 വരെ ഇന്ത്യയില്‍ ഒരു ഡോസ് വാക്സിന്‍ പോലും സ്വീകരിക്കാത്തവരുടെ എണ്ണം നാലു കോടിയാണെന്ന് മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കോവിഡ് മുന്‍നിര പോരാളികള്‍ക്കും, 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഈ വര്‍ഷം മാര്‍ച്ച്‌ 16 മുതലും, 18 മുതല്‍ 59 വയസ്സ് പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ 10 മുതലും മുന്‍കരുതല്‍ ഡോസുകള്‍ സൗജന്യമായി ലഭ്യമാണ്.
.

Hot Topics

Related Articles