ഇന്ത്യൻ ടീമിനിനി ഓരാഴ്ച വിശ്രമത്തിന്റെ നാളുകൾ ; ഇംഗ്ലണ്ടുമായുള്ള മത്സരം ഒക്ടോബർ 29 ന്

ന്യൂസ് ഡെസ്ക് : ഇന്നലെ ന്യൂസിലൻഡിനെ തോല്‍പ്പിച്ച ഇന്ത്യക്ക് ഇനി വിശ്രമത്തിന്റെ ദിവസങ്ങളാണ്. ഇന്ത്യൻ ടീമിന് ഇനി ഒരാഴ്ച കഴിഞ്ഞു മാത്രമെ അടുത്ത മത്സരമുള്ളൂ. അതുകൊണ്ട് തന്നെ ടീം അടുത്ത രണ്ടു ദിവസങ്ങളില്‍ യാത്ര ഒന്നും ചെയ്യില്ല. ഇന്നലെ കളി നടന്ന ധർമ്മശാലയില്‍ തന്നെ ആകും അടുത്ത രണ്ടു ദിവസം ഇന്ത്യൻ ടീം ചിലവഴിക്കുക. താരങ്ങള്‍ക്ക് രണ്ട് ദിവസം പൂര്‍ണ്ണ അവധി ലഭിക്കും.

Advertisements

ലോകകപ്പിൽ അടുത്തതായി ഒക്ടോബര്‍ 29-ന് ലക്‌നൗവില്‍ ഇംഗ്ലണ്ടിനെ ആണ് ഇന്ത്യ നേരിടുന്നത്‌. രണ്ടു ദിവസം കഴിഞ്ഞ് ഇന്ത്യ ലഖ്നൗവിലേക്ക് യാത്ര തിരിക്കും. ലഖ്നൗവില്‍ വെച്ചാകും ഇന്ത്യ പരിശീലനം പുനരാരംഭിക്കുക. ലോകകപ്പില്‍ ഇതുവരെ രണ്ട് ആഴ്ചക്ക് ഇടയിലായി ഇന്ത്യ 5 മത്സരങ്ങള്‍ കളിച്ചു. ഇന്ത്യയുടെ രണ്ട് അറ്റങ്ങളിലേക്കും ഇന്ത്യൻ ടീം യാത്ര ചെയ്യേണ്ടതായും വന്നു. അതുകൊണ്ട് തന്നെ ഈ ഒരാഴ്ചത്തെ വിശ്രമം ഇന്ത്യക്ക് അത്യാവശ്യമാണ്. ഈ സമയം കൊണ്ട് ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനൊപ്പം ചേരും എന്നും പ്രതീക്ഷിക്കപ്പെടുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.