രാംപുർഘട്ട് : ഇന്ത്യാ സഖ്യം 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടി രൂപവത്കരിച്ചതാണെന്നും ഏതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനുവേണ്ടിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്.മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, എൻസിപി, ശിവസേന പാർട്ടികള്‍ സഖ്യത്തില്‍ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാംപുർഘട്ടില് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisements
“ബിജെപിയുമായി പരസ്യമായോ രഹസ്യമായോ സഖ്യമുണ്ടാക്കാത്ത രാജ്യത്തെ ഏക പാർട്ടി കോണ്‍ഗ്രസാണ്. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും രക്ഷിക്കാൻ ബിജെപിയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ്”-ജയ്റാം രമേശ് കൂട്ടിച്ചേർത്തു.