ഡല്‍ഹി : രാഷ്‌ട്രീയ ലോക്ദള്‍ (ആർഎല്‍ഡി) ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ ഭാഗമാകുമെന്ന് സ്ഥിരീകരിച്ച് പാർട്ടി അദ്ധ്യക്ഷൻ ജയന്ത് ചൗധരി.പാർട്ടിയിലെ എല്ലാവരോടും ആലോചിച്ച ശേഷമെടുത്ത ഏകകണ്ഠമായ തീരുമാനമാണിതെന്നും ജയന്ത് ചൗധരി വ്യക്തമാക്കി. പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിക്ക് കനത്ത തിരിച്ചടിയാണ് ആർഎല്‍ഡിയുടെ നീക്കം.
” പാർട്ടിയിലെ എല്ലാ എംഎല്‍എമാരോടും പ്രവർത്തകരോടും സംസാരിച്ചതിന് ശേഷമാണ് ഈ തീരുമാനമെടുത്തത്. രാജ്യത്തിന് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും” ജയന്ത് ചൗധരി പറഞ്ഞു. തന്റെ മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ ചൗധരി ചരണ്‍ സിങ്ങിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന നല്‍കി ആദരിച്ചതില്‍ ജയന്ത് ചൗധരി പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചിരുന്നു. ‘മുൻ സർക്കാരുകള്‍ക്ക് ചെയ്യാൻ കഴിയാത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചു. ഈ പുരസ്‌കാരം ഞങ്ങളുടെ കുടുംബത്തിലോ പാർട്ടിയിലോ ഒതുങ്ങുന്നില്ല. ഓരോ കർഷകനും യുവാക്കള്‍ക്കും അഭിമാന നിമിഷമാണിതെന്നും’ ജയന്ത് ചൗധരി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഉത്തർപ്രദേശില്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ ദിവസങ്ങള്‍ വെട്ടിച്ചുരുക്കാൻ കോണ്‍ഗ്രസ് പദ്ധതി ഇടുകയാണെന്നും, ആർഎല്‍ഡിക്ക് സ്വാധീനമുള്ള പടിഞ്ഞാറൻ യുപിയുടെ ഭാഗങ്ങള്‍ ഒഴിവാക്കുമെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. ആർഎല്‍ഡി എൻഡിഎയുടെ ഭാഗമാകുമെന്ന സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം.