ലോകത്തിലെ ഒന്നാം നമ്പർ ബൗളർ ; ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തി ജസ്പ്രീത് ബുമ്ര

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരം ജസ്പ്രിത് ബുമ്ര ഒന്നാം സ്ഥാനത്ത്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ബുമ്ര ഒന്നാമതെത്തിയത്. ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ പുറത്തെടുത്ത ആറ് വിക്കറ്റ് പ്രകടനമാണ് താരത്തിന് നേട്ടമായത്. അതേസമയം, ടി20 റാങ്കിംഗില്‍  വന്‍ മുന്നേറ്റമുണ്ടാക്കി സൂര്യകുമാര്‍ യാദവ് തന്റെ സ്ഥാനമുറപ്പിച്ചു. ആദ്യ പത്തിലെത്തിയ സൂര്യകുമാര്‍ അഞ്ചാം സ്ഥാനത്താണ്.

Advertisements

ഇംഗ്ലണ്ടിനെതിരെ 19 റണ്‍സ് മാത്രം വിട്ടുകൊടത്ത ബുമ്ര ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടിനെ പിന്തള്ളിയാണ് ബുമ്രയുടെ ഒന്നാമതെത്തിയത്. പാകിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദിയാണ് മൂന്നാമത്. നാല് സ്ഥാനങ്ങള്‍ നഷ്ടമായ ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്‌സ് ഏഴാം റാങ്കിലേക്ക് വീണു. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒരുമാറ്റം മാത്രമാണുള്ളത്. ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു സ്ഥാനം മെച്ചപ്പെടുത്തി പത്താമതെത്തി. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ഒന്നാമത്. ആര്‍ അശ്വിന്‍ (2), ജസ്പ്രിത് ബുമ്ര (3) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാറ്റര്‍മാരില്‍ ഇംഗ്ലീഷ് താരം ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. റിഷഭ് പന്ത് (5), രോഹിത് ശര്‍മ (9) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ശ്രീലങ്കന്‍ താരം ദിമുത് കരുണാരത്‌നെ ഏഴാം സ്ഥാനത്തേക്ക് കയറി.

Hot Topics

Related Articles