ഡൽഹി: ഗൂഗിള്‍ മാപ്പിന്റെ ഹിന്ദി പതിപ്പിൽ ഇന്ത്യ എന്ന് ടൈപ്പ് ചെയ്താല്‍ ദേശീയ പതാകയ്‌ക്കൊപ്പം കാണിക്കുന്ന മാപ്പില്‍ ഇന്ത്യയുടെ പേര് ഭാരത്. ഭാരത് എന്ന് ടൈപ്പ് ചെയ്താലും രാജ്യത്തിന്റെ പേര് ഭാരത് എന്നാണ് ഗൂഗിള്‍ മാപ്പ് കാണിക്കുന്നത്. ഇന്ത്യ, ഭാരത് എന്നിവ ദക്ഷിണേഷ്യയിലെ രാജ്യമാണെന്ന് ഇരുഭാഷകളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരത് എന്നതിന് കീഴില്‍ ഇന്ത്യയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മറ്റ് ഭാഷ പതിപ്പുകളില്‍ ഇന്ത്യയെന്ന് തിരഞ്ഞാല്‍ ഇന്ത്യയെന്ന് രേഖപ്പെടുത്തിയ മാപ്പാണ് ഗൂഗിള്‍ കാണിക്കുന്നത്. ഇംഗ്ലീഷ് പതിപ്പില്‍ ഭാരത് എന്ന് ടൈപ്പ് ചെയ്താലും ഇന്ത്യയെന്ന പേരാണ് രാജ്യത്തിന്റേതായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ സംഭവത്തില്‍ ഗൂഗിള്‍ ഇതുവരെ ഔദ്യോഗിക വിശദീകരണമോ പ്രതികരണമോ നടത്തിയിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയെന്ന പേര് മാറ്റി ഭാരത് എന്നാക്കി റെയില്‍വേയും രംഗത്തെത്തിയിരുന്നു. റെയില്‍വേ മന്ത്രാലയത്തിന്റെ ശുപാര്‍ശ ഫയലുകളിലാണ് രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റിയിരിക്കുന്നത്. ഇന്ത്യയെന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കുന്ന ആദ്യ ഔദ്യോഗിക രേഖകളാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനങ്ങളില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റി കൊണ്ടിരിക്കുന്നിതിന് ഇടെയാണ് ഗൂഗിള്‍ മാപ്പിലും മാറ്റം വന്നിരിക്കുന്നത്.