കൊച്ചി: കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവര്‍ രാജ്യത്തിന്‍റെ അഭിമാനമായ വിക്രാന്ത് കാണണമെന്ന് മന്ത്രി പി രാജീവ്.ഇന്ത്യയില്‍ ആദ്യമായി വിമാനവാഹിനി കപ്പല്‍ നിര്‍മ്മിച്ചത് കേരളത്തിലാണെന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം. ഇന്ത്യയുടെ വ്യവസായോല്‍പ്പാദനത്തിലെ ചരിത്ര സന്ദര്‍ഭം കൂടിയാണെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെ വിശേഷിപ്പിക്കുകയുണ്ടായെന്നും പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.
കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് എന്ന പൊതുമേഖല സ്ഥാപനമാണ് വിക്രാന്ത് നിര്‍മ്മിച്ചത്. മൂവായിരത്തിലധികം തൊഴിലാളികളാണ് നിര്‍മ്മാണത്തില്‍ നേരിട്ട് പങ്കാളികളായത്. അതില്‍ നൂറുകണക്കിന് സ്ഥിരം തൊഴിലാളികളും ആയിരക്കണക്കിന് കരാര്‍ തൊഴിലാളികളുമുണ്ട്. സ്ഥിരം തൊഴിലാളികള്‍ക്ക് സിഐടിയുവും ഐഎന്‍ടിയുസിയും ബിഎംഎസ്സും ഉള്‍പ്പെടെയുള്ള യൂണിയനുകളുണ്ട്. കോണ്‍ട്രാക്‌ട് തൊഴിലാളികള്‍ സിഐടിയു യൂണിയനിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാ തൊഴിലാളി യൂണിയനുകളുടെ നേതാക്കളും അഭിമാനത്തോടെ അതിഥികളെ സ്വീകരിക്കാന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഒരു സെക്കന്‍റ് പോലും പണിമുടങ്ങാതെ ഈ അഭിമാന പദ്ധതി വിജയിപ്പിക്കാന്‍ ട്രേഡ് യൂണിയനുകള്‍ നിതാന്ത ജാഗ്രത പുലര്‍ത്തി. മാനേജ്മെന്‍റും ഉത്തരവാദിത്തത്തോടെ നേതൃത്വം വഹിച്ചു. ഇതു കൂടാതെ നൂറോളം എം.എസ്.എം.ഇ യുണിറ്റുകള്‍ നിര്‍മ്മാണത്തില്‍ കൈകോര്‍ത്തു. ഈ സ്ഥാപനങ്ങളിലൂടെ ആയിരകണക്കിന് തൊഴിലാളികള്‍ പണിയെടുത്തു. നമ്മുടെ സമ്ബദ്ഘടനയെ ഇത് ചലിപ്പിച്ചു. ചില ഒറ്റപ്പെട്ട തെറ്റായ പ്രവണതകള്‍ തൊഴില്‍ അന്തരീക്ഷത്തില്‍ കേരളത്തില്‍ കണ്ടെന്നു വരാം.
അവയെ ശക്തമായി വിമര്‍ശിക്കാം. നാടിന്‍റെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി അവ തിരുത്താന്‍ ശക്തമായി ഇടപ്പെടണം. എന്നാല്‍, അതോടൊപ്പം ഇതു കൂടി നാട് അറിയണം. കേരളത്തിന് ഒന്നും അസാധ്യമല്ലെന്ന് വിക്രാന്തിന്‍റെ നിര്‍മ്മാണം വ്യക്തമാക്കുന്നുവെന്നും പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.