ഡല്‍ഹി : നാളെ നടക്കുന്ന ഇൻഡ്യ മുന്നണി യോഗത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുക്കില്ലെന്ന് സൂചന.നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും യോഗത്തിനെത്തില്ല എന്ന് അറിയിച്ചിരുന്നു. അതിനിടെ മമതക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജൻ ചൗധരി രംഗത്തെത്തി. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് മമത പറഞ്ഞിട്ടില്ലെന്ന് അധീര്‍ രഞ്ജൻ ചൗധരി ആരോപിച്ചു. നാളെ ഡല്‍ഹിയിലാണ് യോഗം നടക്കുന്നത്.
നിതീഷിനു പകരം ജെ.ഡി.യു മേധാവി ലാലൻ സിങ്ങും ബിഹാറിലെ ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ ഝായും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ മുന്നണിയുടെ യോഗം വിളിച്ചത്. ഖാര്‍ഗെയുടെ വസതിയിലാണ് യോഗം നടക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്ന് സംസ്ഥാനങ്ങളിലെയും ദയനീയ തോല്‍വിയില്‍ ഇന്‍ഡ്യാ മുന്നണിയില്‍ അതൃപ്തി പുകയുന്നുണ്ട്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് കൃത്യമായി സീറ്റ് ധാരണകള്‍ ഉണ്ടാക്കിയില്ലെന്നതാണ് പ്രധാന വിമര്‍ശനം. ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി നിലയുറപ്പിക്കാൻ തീരുമാനിച്ചിട്ടും കോണ്‍ഗ്രസിന് ഇക്കാര്യം പാലിക്കാൻ കഴിഞ്ഞില്ല. സെപ്തംബറിന് ശേഷം യോഗം ചേര്‍ന്നിട്ടില്ല . സ്ഥാനാര്‍ത്ഥികളെ വേഗം തീരുമാനിക്കണം എന്ന മുംബൈ യോഗ തീരുമാനം കോണ്‍ഗ്രസ് വൈകിപ്പിക്കുന്നു എന്നാണ് മറ്റുപാര്‍ട്ടികളുടെ പരാതി .