ന്യൂഡല്‍ഹി: വ്യവസായി ഗൗതം അദാനി നൂറ് ബില്ല്യണ്‍ ക്ലബ്ബില്‍ ഇടം നേടിയതിന് പിന്നാലെ എസ്ബിഐ 12,000 കോടി രൂപയിലേറെ എഴുതി തള്ളിയത് ചൂണ്ടിക്കാണിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം. രാജ്യത്തേയും ഏഷ്യയിലേയും ഏറ്റവും വലിയ ധനികന് എല്ലാ സംരംഭങ്ങള്‍ക്കും പൊതു മേഖലാ ബാങ്കുകളുടെ കടം വേണമെന്നും ചങ്ങാത്ത മുതലാളിത്തം അതിന്റെ പാരമ്യത്തിലാണെന്നും കാണിച്ചാണ് വിമര്‍ശനം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദാനി ഗ്രൂപ്പിന്റെ 12,770 കോടി രൂപ എഴുതി തള്ളിയതായി എസ്ബിഐ അറിയിച്ചത്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലുള്ള നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കുടിശ്ശികയായിരുന്നു ഇന്ത്യയുടെ പൊതുമേഖലാ ബാങ്ക് എഴുതി തള്ളിയത്. നവി മുംബൈയിലെ ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് നോക്കി നടത്തുന്നതിനായി രൂപീകരിച്ച കമ്പനിയാണ് എന്‍എംഐഎഎല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്ലൂംബെര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡെക്സിന്റെ കണക്ക് പ്രകാരം 100 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ് അദാനിക്കുള്ളത്. ഇതോടെ ഇന്ത്യയിലേയും ഏഷ്യയിലേയും ഏറ്റവും വലിയ ധനികനായി അദാനി മാറിയിരുന്നു. റിലയന്‍സ് ഗ്രൂപ്പ് മേധാവിയായ മുകേഷ് അംബാനിയെ പിന്നിലാക്കിയായിരുന്നു അദാനിയുടെ നേട്ടം. ഒരു വര്‍ഷം കൊണ്ട് 23.5 ബില്ല്യണ്‍ ഡോളറിന്റെ ആസ്തി വികാസമാണ് അദാനിക്ക് ഉണ്ടായിരുന്നത്. ലോകത്തെ സമ്പന്നരില്‍ പത്താമതാണ് ഇപ്പോള്‍ അദാനി. 99 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള അംബാനി 11ാം സ്ഥാനത്തുമുണ്ട്.