എളുപ്പത്തിൽ വിസ നേടണോ ! ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ച്‌ തടസരഹിതമായ ഇ-വിസ നേടാന്‍ അനുമതി നൽകുന്ന രാജ്യങ്ങളിതാ

ന്യൂസ് ഡെസ്ക് : വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി വിസ തരപ്പെടുത്തുന്നത് പലപ്പോഴും ശ്രമകരമായ പണിയാണ്. അമേരിക്ക പോലുള്ള ശക്തമായ വിസ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലേക്കാണെങ്കില്‍ വിസ അനുമതി ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിയും വരും.അപേക്ഷകന്റെ ആഗമന ആവശ്യത്തിനനുസരിച്ച്‌ നടപടിക്രമങ്ങളില്‍ മാറ്റങ്ങളുമുണ്ടാവാം.

Advertisements

ഈ പ്രതിസന്ധി ലഘൂകരിക്കാനാണ് നമ്മള്‍ ഇ വിസയെന്ന സാധ്യത ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ച്‌ തടസരഹിതമായ ഇ-വിസ നേടാന്‍ അനുമതി നല്‍കുന്ന ചില വിദേശ രാജ്യങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്താണ് ഇ-വിസ

സാധാരണയായി ഏതൊരു രാജ്യത്തിന്റെയും വിസകള്‍ ലഭിക്കുന്നതിനായി സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്റെ എംബസിയിലോ, കോണ്‍സുലേറ്റിലോ നേരിട്ട് രേഖകള്‍ ഹാജരാക്കേണ്ടതുണ്ട് അപേക്ഷ ഫോമിന്റെ ഹാര്‍ഡ് കോപ്പി, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, മറ്റ് രേഖകള്‍ എന്നിവയൊക്കെ ഹാജരാക്കിയാല്‍ മാത്രമേ നോര്‍മല്‍ വിസ ലഭിക്കൂ. എന്നാല്‍ ഇ-വിസയാണെങ്കില്‍ ഈ നടപടിക്രമങ്ങളെല്ലാം തന്നെ നമുക്ക് ഓണ്‍ലൈനായി നടത്താന്‍ സാധിക്കും. സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്റെ ഔദ്യോഗിക ഗവണ്‍മെന്റ് വെബ്‌സൈറ്റ് മുഖാന്തിരമാണ് നമ്മള്‍ ഇ-വിസക്ക് അപേക്ഷിക്കേണ്ടത്.

അംഗോള, ബൊളീവിയ, ബാര്‍ബഡോസ്, അല്‍ബേനിയ, ബുറുണ്ടി, ഭൂട്ടാന്‍, അര്‍മേനിയ, കാപ് വര്‍ദേ, ഡൊമിനിക്ക, അസര്‍ബൈജാന്‍, കോമോറാസ്, എല്‍ സാല്‍വദോര്‍, ആന്റിഗ & ബര്‍ബുഡ, മലാവി, മഡഗാസ്‌കര്‍, മലേഷ്യ, മംഗോളിയ, വിയറ്റ്‌നാം, ഗിനിയ, ഗാബോണ്‍, ആസ്‌ട്രേലിയ, മാലിദ്വീപ്, ഗാംബിയ, ബോട്‌സ്വാന, മാര്‍ഷല്‍ ഐലന്റ്‌സ്, ഗ്രെനേഡ, ബുര്‍ക്കിനഫാസോ, മൗറിത്വാനിയ, ഹെയ്തി, ബഹ്‌റൈന്‍, മൊസാംബിക്, മ്യാന്‍മാര്‍, നൈജീരിയ, പാപുവ ന്യൂഗിനിയ, റഷ്യ, സാംബിയ, ജമൈക്ക, ബെനിന്‍, പലാവു, കസാകിസ്ഥാന്‍, സെന്റ്-ലൂസിയ, മകാവു, മൗറീഷ്യസ്, കംബോഡിയ, സൊമാലിയ, സിയേറ ലിയോണ്‍, മൈക്രോനേഷ്യ, കാമറൂണ്‍, റുവാണ്ട, സിങ്കപ്പൂര്‍, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക, തിമോര്‍-ലെസ്‌തെ, നേപ്പാള്‍, കൊളംബിയ, തുവാലു, പലസ്തീന്‍, ഇക്ക്വഡോര്‍, സിംബാവെ, സെനഗല്‍, എത്യോപ്യ, കോംഗോ, സെയ്ഷ്യല്‍സ്, സെന്റ്- കിറ്റ്‌സ& നെവിസ്, സൗത്ത് സൂഡാന്‍, തജികിസ്ഥാന്‍, താന്‍സാനിയ, തായ്‌ലാന്റ്, ഇക്ക്വറ്റോറിയല്‍ ഗിനിയ, ട്രിനിടാഡ് & ടൊബാന്‍ഗോ, ജോര്‍ജിയ, കെനിയ, കിര്‍ഗിസ്ഥാന്‍, ഇന്തോനേഷ്യ, ജോര്‍ദ്ദാന്‍ ,ലാഓസ്, മൊറോക്കോ, ടോഗോ, തുര്‍ക്കി, ഉഗാണ്ട, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവയാണ് ഇന്ത്യക്കാര്‍ക്ക് ഇ-വിസ അനുവദിക്കുന്ന രാജ്യങ്ങള്‍.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.