ഇന്ത്യ സിംബാവേ മൂന്നാം ഏകദിനം; ഇന്ത്യയ്ക്ക് ടോസ്; ബാറ്റിംങ് തിരഞ്ഞെടുത്തു; സഞ്ജു കളിക്കും

ഹരാരേ: സിംബാവേയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞടുത്തു. രണ്ടാം ഏകദിനത്തിലെ ഹീറോ സഞ്ജു സാംസൺ ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം ഏകദിനത്തിലും പാഡണിയും. കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് ഇന്ത്യ രണ്ടു മാറ്റങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. സിറാജും പ്രതീഷ് കൃഷ്ണയും പുറത്തായപ്പോൾ ആവേശ് ഖാനും, ദീപക് ചഹറും ഇന്ത്യൻ ടീമിൽ എത്തിയിട്ടുണ്ട്. ടൂർണമെന്റിൽ ആദ്യമായാണ് ഇന്ത്യയ്ക്ക് ടോസ് ലഭിക്കുന്നതും ആദ്യം ബാറ്റ് ചെയ്യാൻ അവസരം ലഭിക്കുന്നതും. അതുകൊണ്ടു തന്നെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ മുന്നൂറ് എന്ന മാസ്മരിക സംഖ്യ തന്നെ സ്വപ്‌നം കാണുന്നുണ്ട്. ഗില്ലിന്റെയും ധവാന്റെയും വെടിക്കെട്ടിനൊപ്പം യുവതാരങ്ങളുടെ ചോരത്തിളപ്പിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ.

Advertisements

Hot Topics

Related Articles