തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പു പുറത്തിറക്കിയ ക്രിസ്മസ് – നവവത്സര ബമ്ബർ 2024 – 25 ലോട്ടറിക്ക് (BR -101) റെക്കോഡ് വില്പന.ഈ മാസം 17 ന് വില്പന തുടങ്ങിയ ബമ്ബർ ടിക്കറ്റിന്റെ സിംഹഭാഗവും ഇതിനോടകം വിറ്റുപോയതായി വിവിധ ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് – നവവത്സര ബമ്ബർ ടിക്കറ്റു വില്പനയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ വില്പന അതിവേഗത്തിലാണ് വില്പനയാണ് ഇപ്പോള്‍ നടക്കുന്നത്.
ആകെ ഇരുപത് ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ ഇന്ന് വൈകിട്ട് അഞ്ചുമണിവരെ പതിമൂന്ന് ലക്ഷത്തി നാല്പത്തി എട്ടായിരത്തി അറുനൂറ്റി എഴുപത് ടിക്കറ്റുകളും വിറ്റു പോയി. രണ്ടു ലക്ഷത്തി എഴുപത്തിഅയ്യായിരത്തി അമ്ബത് ടിക്കറ്റുകള്‍ ഇതിനോടകം പാലക്കാട് ജില്ലയിലാണ് വിറ്റഴിച്ചത്. ഒരു ലക്ഷത്തി അമ്ബത്തിമൂവായിരത്തി നാനൂറ് ടിക്കറ്റുകള്‍ ചെലവഴിച്ച് തലസ്ഥാന ജില്ലയായ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തി മുന്നൂറ്റിഎഴുപത് ടിക്കറ്റുകള്‍ വിറ്റ് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.ഇരുപത് കോടി രൂപ ഒന്നാം സമ്മാനം നല്കുന്ന ക്രിസ്മസ് – നവവത്സര ബമ്ബറിന് ഏറെ ആകർഷകമായ സമ്മാനഘടനയുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കു നല്‍കുന്നതോടൊപ്പം10 ലക്ഷം വീതം ഓരോ പരമ്ബരകളിലും മൂന്നു വീതം എന്ന ക്രമത്തില്‍ 30 പേർക്കും മൂന്നാം സമ്മാനം നല്‍കും. നാലാം സമ്മാനമാകട്ടെ ഓരോ പരമ്ബരകളിലും രണ്ട് എന്ന ക്രമത്തില്‍ 3 ലക്ഷം രൂപവീതം 20 പേർക്കും നല്‍കുന്നുണ്ട്. അഞ്ചാം സമ്മാനം ഓരോ പരമ്ബരകളിലും രണ്ടു വീതം എന്ന രീതിയില്‍ 20 പേർക്ക് രണ്ടു ലക്ഷം വീതവും ലഭിയ്ക്കും. 2025 ഫെബ്രുവരി 5 ന് നറുക്കെടുക്കുന്ന ക്രിസ്മസ് – നവവത്സര ബമ്ബറിന് 400 രൂപയാണ് വില.