ഇംഗ്ലീഷ് കപ്പൽ മുക്കി ഇന്ത്യൻ ആക്രമണം; 100 റണ്ണിന്റെ വിജയവുമായി ടീം ഇന്ത്യ; ബാറ്റിംങ് തകർന്നപ്പോൾ രക്ഷകനായത് മുഹമ്മദ് ഷമി

ലഖ്‌നൗ: ഇംഗ്ലീഷ് കപ്പൽ മുക്കി ടീം ഇന്ത്യ. ബാറ്റിംങ് തകർന്നപ്പോൾ ബൗളിംങുമായി മുന്നിൽ നിന്ന മുഹമ്മദ് ഷമിയാണ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്. ഷമി നാലു വിക്കറ്റ് വീഴ്ത്തി ഇംഗ്ലീഷ് നട്ടെല്ലൊടിച്ചപ്പോൾ, ബുംറ മൂന്നു വിക്കറ്റുമായി മുന്നിൽ നിന്ന് നയിച്ചു.
സ്‌കോർ
ഇന്ത്യ – 229-9
ഇംഗ്ലണ്ട് – 129
ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംങ് ദുഷ്‌കരമായ പിച്ചിൽ ഇന്ത്യൻ ഓപ്പണർമാർ മെല്ലെയാണ് ബാറ്റിംങ് തുടങ്ങിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം തുടങ്ങിയ ഗിൽ (9) വേഗം പുറത്തായി. പിന്നാലെ എത്തിയ കോഹ്ലി നിലയുറപ്പിക്കും മുൻപ് വില്ലിയുടെ പന്തിൽ സ്റ്റോക്ക്‌സിന് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ തന്നെ ശ്രേയസ് അയ്യരും (4) മടങ്ങി. ഇതോടെ 40 ന് മൂന്ന് എന്ന നിലയിൽ ടീം ഇന്ത്യ തകർച്ചയെ നേരിട്ടു. ഈ സമയം രാഹുൽ രോഹിത്തിന് ഒപ്പം കൂട്ടു നിന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 39 റണ്ണെടുത്ത രാഹുൽ പോയതിന് പിന്നാലെ രോഹിത്തും (87) അതിവേഗം മടങ്ങി.

Advertisements

പിന്നീട് അവസാന ഓവറുകളിൽ ആക്രമിച്ചു കളിച്ച സൂര്യ കുമാർ യാദവാണ് ഇന്ത്യൻ സ്‌കോർ 200 കടത്തിയത്. 25 പന്തിൽ 16 റണ്ണടിച്ച ബുംറ നടത്തിയ ചെറുത്ത് നിൽപ്പും ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചു. ജഡേജ (8), ഷമി (1), കുൽദീപ് (പുറത്താകാതെ 9) എന്നിവരും ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിംങിന് ഇറങ്ങി. ഇംഗ്ലണ്ടിന് വേണ്ടി വില്ലി മൂന്നും, വോക്‌സും ആദിൽ റഷീദും രണ്ടും, മാർക്ക് വുഡ് ഒരു വിക്കറ്റും വീഴ്ത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങിൽ മാന്യമായ തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. സ്‌കോർ 30 ൽ നിൽക്കെ ബുംറ ഡേവിഡ് മലാനെ (16) ക്ലീൻ ബൗൾ ചെയ്തതോടെയാണ് ഇംഗ്ലീഷ് കഷ്ടകാലം തുടങ്ങിയത്. പിന്നാലെ എത്തിയ റൂട്ടനെ റണ്ണെടുക്കും മുൻപ് ആദ്യ പന്തിൽ തന്നെ ബുംറ പുറത്താക്കി. സ്റ്റോക്ക്‌സിനെയും (0), ബ്രൈയ്‌സ്‌റ്റോയെയും (14) പുറത്താക്കിയ ഷമി പിച്ചിനെ തീപിടിപ്പിച്ച് തുടങ്ങിയപ്പോഴേയ്ക്കും ജോസ് ബട്‌ലറെ (10) വീഴ്ത്തിയ കുൽദീപ് ഇംഗ്ലണ്ടനെ 52 ന് അഞ്ച് എന്ന നിലയിലേയ്ക്ക് തള്ളി വിട്ടു. പതിയെ പിടിച്ചു കയറിയ ഇംഗ്ലണ്ടിന്റെ മോയിൻ അലിയെ വീഴ്ത്തിയ ഷമി വീണ്ടും ആക്രമണം നടത്തി. 98 ൽ ക്രിസ് വോക്‌സിനെ ജഡേജ വീഴ്ത്തിയപ്പോൾ, ഇതേ സ്‌കോറിൽ ലിയാം ലിവിംങ് സ്റ്റണ്ണിനെ കുൽദീപും വീഴ്ത്തി. 122 ൽ ആദിൽ റഷീദിനെ മുഹമ്മദ് ഷമിയും,129 ൽ മാർക്ക് വുഡിനെ ബുംറയും വീഴ്ത്തിയതോടെ ഇംഗ്ലണ്ടിന്റെ പ്രതിരോധം അവസാനിച്ചു.

Hot Topics

Related Articles