ഇന്ത്യയിലെ പോലെ ഇന്ത്യക്കാർ ഇവിടെയും : കാനഡ കാൻ ഇന്ത്യയായി ; കാനഡയെപ്പറ്റി വൈറൽ വീഡിയോയുമായി യുവാവ്

ഡാളസ് : ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ജോലിക്കും പഠനാവശ്യത്തിനുമെല്ലാം പലരും വിദേശരാജ്യങ്ങളിലെത്താറുണ്ട്.ഇതില്‍ പ്രധാനപ്പെട്ടൊരു രാജ്യമാണ് കാനഡ. ഇന്ത്യയിലുള്ളതുപോലെ തന്നെ ഇന്ത്യക്കാരെ കാനഡയിലും കാണാമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലാകുകയാണ്. ലോചവ് രവി എന്ന ഇന്ത്യക്കാരനാണ് ഇൻസ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

Advertisements

ഡിട്രോയ്റ്റ്-വിൻഡ്സർ നദീതീരത്ത് നിന്നാണ് ഈ വീഡിയോ പകർത്തിയത്. എങ്ങോട്ട് നോക്കിയാലും കാണുന്നത് ഇന്ത്യക്കാരെയാണെന്നും ആ സ്ഥലമാകെ ഇന്ത്യക്കാർ കൈയടക്കിയത് പോലെയാണ് തോന്നുന്നതെന്നും അവർ കാനഡയെ ഗോവയാക്കി മാറ്റിയെന്നും വീഡിയോയില്‍ യുവാവ് പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഇവിടെ പാർക്കുകളിലും നദീതീരത്തും കാഴ്ചകള്‍ ആസ്വദിച്ച്‌ നടക്കുന്ന പത്തില്‍ എട്ടുപേരും ഇന്ത്യക്കാരാണ് മറ്റ് കുടിയേറ്റക്കാരെപ്പോലെ ആരെയും ശല്യപ്പെടുത്തുകയോ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. ഇന്ത്യക്കാർ വളരെ കഠിനാധ്വാനികളും ദൃഢനിശ്ചയമുള്ളവരുമാണ്. അവർ സ്വന്തം സംസ്കാരത്തോട് കൂറുള്ളവരും മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാത്തവരുമാണ്. എന്നിരുന്നാലും ഇതൊരു കടന്നുകയറ്റമാണെന്നാണ് കാനഡക്കാർ കാണുക’- വീഡിയോയില്‍ യുവാവ് പറയുന്നു.

‘കാനഡ-കാൻഇന്ത്യ’ എന്ന് വീഡിയോയ്ക്ക് മുകളില്‍ എഴുതിയിട്ടുമുണ്ട്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. ‘ഇത് പുതിയ ഇന്ത്യാ വാലാ കാനഡയാണ്’ എന്ന് ഒരാള്‍ എഴുതിയപ്പോള്‍, ‘മിനി പഞ്ചാബ് പോലെ തോന്നുന്നു’ എന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ‘ഇപ്പോള്‍ എവിടെ പോയാലും ഇന്ത്യക്കാരെ കാണാം’ എന്നിങ്ങനെയുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.

Hot Topics

Related Articles