പോർട്ട് ഓഫ് സ്പെയിൻ : ഇന്ത്യൻ ടീമിൽ ലഭിച്ച അവസരം ഉപയോഗപ്പെടുത്താതെ സഞ്ജു സാംസൺ. വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം ഏകദിനത്തിൽ അവസരം ലഭിച്ചിട്ടും, ഒൻപത് റൺ മാത്രം നേടി സഞ്ജു പുറത്താകുകയായരുന്നു. ഇന്ത്യയുടെ അഞ്ചു വിക്കറ്റുകൾ വീണ് ബാറ്റിംങ് തകർച്ച നേരിടുമ്പോൾ മഴ കളി തടസപ്പെടുത്തുകയും ചെയ്തു.
ടോസ് നേടിയ വെസ്റ്റിൻഡീസ് ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. പിച്ചിന്റെ കണ്ടീഷൻ മനസിലാക്കിയ ഇന്ത്യൻ ഓപ്പണർമാർ മനോഹരമായാണ് ബാറ്റ് ചെയ്തത്. 55 പന്തിൽ 55 റൺ നേടിയ ഇഷാൻ കിഷനും, 49 പന്തിൽ 34 റൺ നേടിയ ഗില്ലും ചേർന്ന് ആദ്യ വിക്കറ്റിൽ 90 റണ്ണാണ് ചേർത്തത്. എന്നാൽ, 23 റൺ ചേർത്തപ്പോഴേയ്ക്കും ഇന്ത്യയ്ക്ക് അഞ്ചു മുൻ നിരവിക്കറ്റുകൾ നഷ്ടമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം ശുഭ്മാൻ ഗില്ലാണ് പുറത്തായത്. കരുതിക്കളിച്ച ഗിൽ സ്കോർ റേറ്റ് ഉയർത്താൻ ശ്രമിക്കുന്നതിനിടെ മോട്ടിയുടെ പന്തിൽ അൽസാരി ജോസഫിന്റെ കയ്യിൽ ക്യാച്ച് നൽകി ഗിൽ പുറത്താകുകയായിരുന്നു. അഞ്ച് റൺ കൂടി ചേർത്തപ്പോഴേയ്ക്കും ഇഷാൻ കിഷനും പുറത്തായി. പന്തിന്റെ ബൗൺസ് തിരിച്ചറിയാതെ അക്സർ പട്ടേൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി ഒരു റണ്ണുമായി പുറത്താകുമ്പോൾ, ഓപ്പണർമാരുടെ സ്കോറിനോട് ഏഴു റൺ മാത്രമാണ് ടീം കൂട്ടിച്ചേർത്തത്. 97 ന് മൂന്ന് എന്ന നിലയിലേയ്ക്ക് ഇന്ത്യ തവിടു പൊടിയായി മാറി.
16 റൺ കൂടി ചേർത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഏഴു റണ്ണുമായി മടങ്ങി. പിന്നാലെ സൂര്യ കളിക്കാനിറങ്ങിയതും, ്സ്ളിപ്പിൽ ക്യാച്ച് നൽകി മലയാളികളുടെ പ്രതീക്ഷ നിരാശയാക്കി സഞ്ജു സാംസണും മടങ്ങി. നിർണ്ണായകമായ അവസരം ലഭിച്ചിട്ടും സഞ്ജുവിന് ഇതുവരെയും അത് മുതലാക്കാനായില്ലെന്നത് വീണ്ടും തിരിച്ചടിയായി.