കോട്ടയം ചിങ്ങവനം പള്ളത്ത് എംഡിഎംഎയുമായി പിടികൂടിയത് പള്ളം സാമ്പ്രിക്കടവ് സ്വദേശികളെ; പിടിയിലായ രണ്ടു യുവാക്കൾക്കും പ്രായം 25 ൽ താഴെ

കോട്ടയം: ചിങ്ങവനം പള്ളത്ത് എംഡിഎംഎയുമായി പിടിയിലായത് സാമ്പ്രിക്കടവ് സ്വദേശികളായ യുവാക്കൾ. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു യുവാവിനെയും പൊലീസ് സംഘം പിടികൂടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പള്ളം സാമ്പിക്കടവ് ഭാഗത്ത് പുത്തൻചിറയിൽ സനിത്ത് സതീഷ് (23), പള്ളം കൊച്ചീത്തറ വീട്ടിൽ അഭിരാം (23) എന്നിവരെയാണ് ചിങ്ങവനം പൊലീസ് സംഘം പിടികൂടിയത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് എംഡിഎംഎയുമായി യുവാക്കളെ പിടികൂടിയത്. പള്ളം കരിമ്പിൻകാലാ കടവ് ഭാഗത്താണ് രണ്ടു യുവാക്കളെയും പൊലീസ് സംഘം പിടികൂടിയത്. ഇരുവരുടെയും പക്കൽ നിന്നും ആറുഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്.

Hot Topics

Related Articles