കോട്ടയം : ഇന്ത്യൻ ഭരണഘടനയെയും ഡോ ബി ആർ അംബേദ്കറേയും അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി എസ് ഡി എസ് സംസ്‌ഥാന വ്യാപകമായി പ്രതിഷേധ മാർച്ച് നടത്തി.
സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് നടത്തിയ പ്രതിഷേധ മാർച്ച് സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.കോട്ടയം കലക്ടറേറ്റിൽ നിന്നാരംഭിച്ച റാലിയിൽ നൂറുകണക്കിന് സി എസ് ഡി എസ് പ്രവർത്തകർ പങ്കെടുത്തു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയത്ത് നടന്ന പ്രതിഷേധ മാർച്ചിന് സംസ്‌ഥാന വൈസ് പ്രസിഡന്റ് പ്രവീൺ ജെയിംസ് അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, വൈസ് പ്രസിഡന്റ് കെ സി പ്രസാദ്, സെക്രട്ടറി ജോസഫ് പി പി, ടി എ കിഷോർ,പി സി രാജു,വിനു ബേബി,തോമസ്കുട്ടി തിരുവല്ല,ആഷ്‌ലി ബാബു, സിബി മാഞ്ഞൂർ,സുജമ്മ തോമസ് തുടങ്ങിയവർ പ്രതിഷേധിച്ചു