മുംബൈ : ലോകകപ്പില്‍ ആദ്യ മൂന്ന് മത്സരങ്ങളിലും തകര്‍പ്പൻ വിജയം നേടിയ ഇന്ത്യ ഇന്ന് ബംഗ്ളാദേശിനെതിരെ നാലാം അങ്കത്തിന് ഇറങ്ങുകയാണ്.അതിനിടെ, ക്യാപ്‌ടൻ രോഹിത് ശര്‍മയ്ക്ക് പിഴയും ലഭിച്ചു. മുംബയ്- പൂനെ എക്‌സ്‌പ്രസ് വേയില്‍ അമിതവേഗത്തില്‍ വാഹനമോടിച്ചതിനാണ് രോഹിത് ശര്‍മയ്ക്ക് ഒന്നിലേറെ പിഴകള്‍ ലഭിച്ചിരിക്കുന്നത്.
മാച്ചിന് മൂന്നോടിയായി പൂനെയിലുള്ള ഇന്ത്യൻ ടീമിന്റെ അടുക്കലേക്കെത്താനുള്ള യാത്രയിലായിരുന്നു രോഹിത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് രോഹിത് തന്റെ ലംബോര്‍ഗിനി ഓടിച്ചതെന്ന് പിഴയുടെ ചലാനില്‍ പറയുന്നു. ഇടയ്ക്ക് 215 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഏന്നാല്‍ ഏത് ദിവസമാണ് രോഹിത് നിയമലംഘനം നടത്തിയതെന്ന് റിപ്പോട്ടില്‍ വ്യക്തമാക്കുന്നില്ല. മൂന്ന് പിഴ ചലാനുകളാണ് രോഹിത്തിന് ലഭിച്ചത്. ഞായറാഴ്‌ചയാണ് ഇന്ത്യൻ ടീമിനൊപ്പം രോഹിത് പൂനെയിലെത്തിയത്. തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ ആണ് അമിതവേഗതയില്‍ കാറോടിച്ചതെന്നാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് രണ്ട് മണിക്കാണ് ഇന്ത്യ-ബംഗ്ളാദേശ് ഏകദിന പോരാട്ടം നടക്കുന്നത്. ഓസ്ട്രേലിയയെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് തുടങ്ങിയ രോഹിത് ശര്‍മ്മയും സംഘവും തുടര്‍ന്ന് അഫ്ഗാനിസ്ഥാനെ എട്ടുവിക്കറ്റിനും പാകിസ്ഥാനെ ഏഴുവിക്കറ്റിനും തോല്‍പ്പിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.