തിരുവനന്തപുരം: ഇന്ത്യൻ കോഫീ ഹൗസ് തൊഴിലാളികളുടെ ബോണസ്, ഉത്സവബത്ത എന്നിവ സംബന്ധിച്ച് നിലനിന്നിരുന്ന തർക്കത്തിനു പരിഹാരമായി. തിരുവനന്തപുരം അഡീഷണൽ ലേബർ കമ്മിഷണർ (ഐ.ആർ) കെ ശ്രീലാലിന്റെ അധ്യക്ഷതയിൽ ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ ചേർന്ന് അനുരഞ്ജന യോഗത്തിലാണ് തീരുമാനം. ബോണസ് ഈ മാസം 24ന് മുമ്പ് വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു.
കോഫി ഹൗസിൽ പതിനഞ്ച് വർഷം വരെ സർവീസ് ഉള്ള തൊഴിലാളികൾക്ക് 9000 രൂപയും, 15 വര്‍ഷം മുതൽ 25 വർഷം വരെ സർവീസ് ഉള്ള തൊഴിലാളികൾക്ക് 11,000 രൂപയും അതിൽ കൂടുതൽ സർവീസ് ഉള്ള തൊഴിലാളികള്‍ക്ക് 13000 രൂപയും ബോണസ് അല്ലെങ്കില്‍ ഉത്സവ ബത്തയായി ലഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും കഴിഞ്ഞ ദിവസം ഉത്സവബത്ത പ്രഖ്യാപിച്ചിരുന്നു. യഥാക്രമം 6000 രൂപ, 2000 രൂപ എന്ന നിരക്കിലായിരിക്കും ഓണം ഉത്സവബത്ത നൽകുകയെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ക്ഷേമനിധി ബോർഡിലെ 38,000 സജീവ അംഗങ്ങൾക്കും 6223 പെൻഷൻകാർക്കും ഓണം ഉത്സവബത്ത നൽകുന്നതിനായി 24.04 കോടി രൂപയാണ് അനുവദിച്ചത്.