ചാലക്കുടി ടൗണിലും പുലിയിറങ്ങിയതായി സ്ഥിരീകരിച്ച്‌ വനംവകുപ്പ്: സി സി ടി വി ക്യാമറ ദൃശ്യങ്ങൾ പുറത്ത്

ചാലക്കുടി: ചാലക്കുടി ടൗണിലും പുലിയിറങ്ങിയതായി സ്ഥിരീകരിച്ച്‌ വനംവകുപ്പ്. ചാലക്കുടി സൗത്ത് ബസ്റ്റാൻഡിനോട് ചേർന്ന ഭാഗത്ത് പുലി ഇറങ്ങിയതായി സംശയിക്കുകയായിരുന്നു.പുലിയോട് രൂപസാദൃശ്യമുള്ള ജീവിയുടെ സിസിടിവി ദൃശ്യങ്ങള്‍ ആദ്യം പുറത്ത് വന്നു. ഐനിക്കാട്ടുമഠം രാമനാഥന്റെ വീട്ടിലെ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്

Advertisements

പിന്നീട് ഇത്പുലി തന്നെ എന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു . രണ്ടുദിവസം മുൻപുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. പുലിയുടെ സാന്നിധ്യം കണ്ടെത്താൻ പരിശോധന ആരംഭിച്ചതായി ചാലക്കുടി ഡി എഫ് ഒ അറിയിച്ചു. പുലിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. ഇത്പുലിതന്നെയെന്ന സ്ഥിരീകരണം വന്നതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. പ്രദേശത്തെ തെരുവ് നായ്‌ക്കളുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് നഗരസഭ കൗണ്‍സിലർ വി ജെ ജോജി പറഞ്ഞിരുന്നു.

Hot Topics

Related Articles