മുംബൈ : ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ടി 20 കിരീടം നേടിയത് ഓർമ്മയില്ലേ, രോഹിത് ശർമയുടെ കീഴില്‍ ഇന്ത്യൻ ടീം മറ്റൊരു പ്രധാന ടൂർണമെന്റിന് ഒരുങ്ങുകയാണ്.2024 ടി 20 ലോകകപ്പ് ഫൈനല്‍ പോലെ മറ്റൊരു ഫൈനല്‍ പോരാട്ടം ചാംപ്യൻസ് ട്രോഫി 2025 ലും കാണാനാകുമോ, കാണാനായെങ്കില്‍ അതൊരു അടിപൊളി മുഹൂർത്തമായിരിക്കുമെന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ ഓള്‍റൗണ്ടർ ജെ പി ഡുമിനി പറയുന്നത്. നിലവിലെ എകദിനതിലെ മികവ് നോക്കുമ്ബോള്‍ ഫൈനല്‍ കളിക്കാൻ യോഗ്യരായ ടീമുകളും ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണെന്നും ഡുമിനി പറഞ്ഞു.
തന്റെ അനുഭവത്തില്‍ ഇന്ത്യൻ നായകൻ രോഹിത് ശർമ ‘ഒരു മികച്ച നേതാവ്’ ആണെന്നും ഡുമിനി പറഞ്ഞു. ‘ഫോം താല്ക്കാലികമാണ്, ക്ലാസ് ശാശ്വതമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് ഞാൻ അത് ഓർമ്മിപ്പിച്ചതാണ്, തൊട്ടടുത്ത ദിവസം ഇംഗ്ലണ്ടിനെതിരെ അയാള്‍ അത് തെളിയിക്കുകയും ചെയ്തു, ഡുമിനി കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം നടക്കുന്നത്. തുടർന്ന് ഫെബ്രുവരി 23 ന് ചിരവൈരികളായ പാകിസ്താനെ നേരിടും. ശേഷം മാർച്ച് 2 ന് ന്യൂസിലൻഡുമായുള്ള അവസാന പ്രാഥമിക മത്സരവും നടക്കും. ഇന്ത്യയുടെ ഒഴികെയുള്ള ബാക്കി മത്സരങ്ങള്‍ ഫെബ്രുവരി 19 മുതല്‍ പാകിസ്ഥാനില്‍ മൂന്ന് വേദികളിലായി നടക്കും. ഫെബ്രുവരി 21 ന് അഫ്ഗാനിസ്ഥാനുമായാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. നിലവില്‍ പാകിസ്താനും ന്യൂസിലാൻഡും അടങ്ങിയ ത്രിരാഷ്ട്ര പരമ്ബരയില്‍ നിന്ന് ദക്ഷിണാഫ്രിക്ക പുറത്തായിരിക്കുകയാണ്.