മൂന്നാം ദിനം ഇന്ത്യൻ ലക്ഷ്യമെന്ത്..! ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഇത് എങ്ങോട്ട്; ബാറ്റും പേസും തമ്മിലുള്ള പോരാട്ടമായി ഓവൽ ടെസ്റ്റ്

ലണ്ടൻ: രണ്ടു ദിവസം മുൻപ് ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിൽ ടോസ് ഇടുമ്പോൾ മുതൽ ഇന്ത്യൻ ആരാധകർ ആകാംഷയിലായിരുന്നു. കഴിഞ്ഞ നാലു കളികളിലും കയ്യിലിരുന്ന കളി കൊണ്ടു കളഞ്ഞ ഇന്ത്യൻ ടീമിന് ഇക്കുറി എന്താകും സംഭവിക്കുക എന്നതായിരുന്നു ആശങ്ക. ഇതേ ആശങ്ക അസ്ഥാനത്തല്ലെന്ന് ആദ്യ ഇന്നിംങ്‌സിലെ ഇന്ത്യ ബാറ്റിംങ് തെളിയിക്കുകയും ചെയ്തിരുന്നു.

Advertisements

ആറു റൺ നാലു വിക്കറ്റ്..!
ആദ്യ ദിനം 83 ന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യയുടെ ബാറ്റിംങ് ചീട്ടുകൊട്ടാരം പോലെ തകർന്നത്. ഭേദപ്പെട്ട നിലയിലേയ്ക്ക് എത്തേണ്ടിയിരുന്ന ഇന്ത്യൻ ബാറ്റിംങ് തകർത്തതിൽ ഗില്ലിന്റെ മണ്ടത്തരത്തിനും പങ്കുണ്ടായിരുന്നു. മികച്ച ടച്ച് കിട്ടിയിട്ടും ബൗളറുടെ കയ്യിലേയ്ക്ക് അടിച്ചു നൽകിയ പന്തിന് റണ്ണിനായി ഓടിയാണ് ഗിൽ പുറത്തായത്. ഇതിനിടെ ഒറ്റയ്ക്ക് തന്നെയാണ് കരുൺ നായർ ഇന്ത്യൻ ബാറ്റിംങിനെ ചുമലിലേറ്റിയയത്. 109 പന്തിൽ നിന്നും 57 റണ്ണെടുത്ത കരുൺ പുറത്തായതിന് പിന്നാലെ വാലറ്റത്തിന്റെ കൂട്ടത്തകർച്ചയാണ് ഇന്ത്യൻ ടീമിൽ കണ്ടത്. 218 ന് എഴ് എന്ന നിലയിൽ നിന്ന ഇന്ത്യ 224 ന് ഓൾ ഔട്ടായി…!


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറ്റാക്കിംങ് ബേസ് ബോൾ, പിന്നെ കൂട്ടത്തകർച്ച..!
ബേസ് ബോളിന്റെ അറ്റാക്കിംങ് കണ്ട ടെസ്റ്റിൽ 97 ന് ഒന്ന് എന്ന നിലയിൽ നിന്ന ഇംഗ്ലണ്ട് 247 ന് ഓൾ ഔട്ടായതാണ് കണ്ടത്. ഓപ്പണർമാരായ ക്രാവ്‌ലിയും (64), ഡ്ക്കറ്റും (43) ട്വന്റി 20 യ്ക്ക് സമാനമായ തുടക്കമാണ് നൽകിയത്. ഓലി പോപ്പും (22), ജോ റൂട്ടും (29), ഹാരി ബ്രൂക്കും (53) ചെറുത്ത് നിന്നെങ്കിലും ഇന്ത്യയ്ക്ക് എതിരെ 23 റണ്ണിന്റെ മാത്രം ലീഡാണ് ഇംഗ്ലണ്ടിന് നേടാനായത്. പരിക്കേറ്റ ക്രിസ് വോക്‌സ് ബാറ്റിംങിന് ഇറങ്ങിയതുമില്ല. സിറാജും പ്രതീഷും നാലു വീതം വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന്റെ നടുവൊടിച്ചു. ആകാശ് ദീപ് ഒരു വിക്കറ്റ് വീഴ്ത്തി.

വീശി ഇന്ത്യൻ വാൾ.. ജയ്‌സ് വാൾ
ഇംഗ്ലീഷ് ബേസ് ബോളിനു ഇന്ത്യൻ ഇടംകയ്യൻ വാൾ വീശിയാണ് ജയ്‌സ്വാൾ മറുപടി നൽകിയത്. പ്രതിരോധിച്ച് രാഹുൽ കളിച്ചപ്പോൾ തന്റെ തനത് ശൈലിയിൽ ആക്രമിച്ചു കയറുകയായിരുന്നു ജയ്‌സ്വാൾ. 47 പന്തിൽ രണ്ട് സിക്‌സും ഏഴു ഫോറും അടിച്ച ജയ്‌സ്വാൾ 51 റണ്ണാണ് സ്വന്തമാക്കിയത്. രാഹുലും (7) , സായ് സുദർശനും (11) പുറത്തായെങ്കിലും ജയ്‌സ്വാൾ ആക്രമണം തുടരുകയാണ്. രണ്ട് ബോളിൽ നിന്നും നാലു റണ്ണുമായി രാത്രി കാവൽക്കാരൻ ആകാശ് ദീപാണ് ജയ്‌സ്വാളിന് കൂട്ട്. ജയ്‌സ്വാളിനെ മൂന്നു തവണ താഴെയിട്ട ഇംഗ്ലീഷ് ഫീൽഡർമാരാണ് ഇന്ത്യയ്ക്ക് നിർണ്ണായക ലീഡ് സമ്മാനിച്ചത്.

ലക്ഷ്യം നാനൂറിന് മുകളിൽ ലീഡ്..!
രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും മൂന്നാം ദിനം ആകാശ് ദീപിനെ കൂട്ടു പിടിച്ച് പരമാവധി നിന്ന് കളിയിൽ നാനൂറ് റൺ എങ്കിലും ലീഡ് നേടുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മൂന്നു ദിനം അവശേഷിക്കെ മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് വലിയ ടോട്ടൽ തന്നെ ഇംഗ്ലണ്ടിനു മുന്നിൽ ഉയർത്തേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് അൽപം മേൽക്കൈ ഉണ്ടെങ്കിലും അവസാനത്തെ രണ്ട് ദിവസം പിച്ച് ബാറ്റിംങിന് പൂർണമായും അനുകൂലമാകുമെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ടീമിന് ആശങ്കയാണ്.

Previous article
Next article

Hot Topics

Related Articles