കൊച്ചി : കാക്കനാട് ജില്ലാ ജയിലിൽ ജോലി ചെയ്യുന്ന പട്ടികജാതിക്കാരിയായ ഫാർമസിസ്റ്റിനെ മറ്റുള്ള ജീവനക്കാരുടെ മുന്നിൽ വച്ച് ഇവിടെ ജോലി ചെയ്യുന്ന ഡോ. ബെൽനാമാർഗ്രറ്റ്റെബല്ലോ പരസ്യമായി ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും,വാഹനം ഇടിപ്പിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഡോക്ടർ ഉപയോഗിക്കുന്ന കക്കൂസ് നിർബന്ധപൂർവ്വം ഫാർമസിസ്റ്റിനെ കൊണ്ട് വൃത്തിയാക്കുകയും ചെയ്യിപ്പിച്ചതടക്കമുള്ള ക്രിമിനൽ കുറ്റം ചെയ്തെന്ന പരാതിയിൽ ഡോക്ടറെ സസ്പെൻ്റ് ചെയ്ത് പട്ടികജാതി/വർഗ്ഗപീഢന നിരോധന നിയമം അനുസരിച്ച് കേസ് എടുക്കണമെന്നും ആവശ്യപെട്ടു കൊണ്ട് ഇന്ത്യൻ ദലിത് ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
Advertisements