വൈക്കം:ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖയുടെ 2025ലെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടത്തി. വൈക്കം തോട്ടകം ഹെറിറ്റേജ് പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ഭാരവാഹിത്വ സ്വീകരണ സമ്മേളനം കേരള ഡെൻ്റൽ കൗൺസിൽ പ്രസിഡൻ്റ് ഡോ.സന്തോഷ് തോമസ് ഉദ്ഘാടനംചെയ്തു. പുതിയ പ്രസിഡൻ്റായി ഡോ.ആർ.അനൂപ് കുമാർ സ്ഥാനമേറ്റു. സൗജന്യ ഡെൻ്റൽ ക്ലിനിക് പ്രോജക്ട് ഉദ്ഘാടനം വൈക്കം നഗരസഭ ചെയർചെഴ്സൺ പ്രീതാരാജേഷും സ്നേഹസ്പർശം പ്രോജക്ട് ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷും നിർവഹിച്ചു.
യോഗത്തിൽ സേവനത്തിൻ്റെ 25 വർഷങ്ങൾ പൂർത്തിയാക്കിയവരേയും സാമൂഹ്യ പ്രതിബദ്ധതയോടെ ജനോപകാര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരേയും ഉപഹാരം നൽകി അനുമോദിച്ചു.ഡോ.ടെറി തോമസ് ഇടത്തൊട്ടി, ഡോ. ദീപക് കളരിക്കൽ, ഡോ. അനൂപ്കുമാർ, ഡോ. സാമുവൽഎ. ജോൺ, ഡോ. മാത്യൂസ് ബേബി, ഡോ. ടിസ പാലയ്ക്കൽ തുടങ്ങിയവർ സംബന്ധിച്ചു.