ഇന്ത്യയ്ക്ക് വേണ്ടത് നാലു വിക്കറ്റ് ; ഇംഗ്ലണ്ടിന് വേണ്ടത് 35 റൺസ്; അഞ്ചാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേയ്ക്ക്

ലണ്ടൻ: ഓവലിൽ ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേയ്ക്ക്. ഇന്ത്യ ഏതാണ്ട് തോൽവി ഉറപ്പിച്ച മത്സരത്തിൽ ഇന്ന് ആദ്യ സെഷനിൽ ഇന്ത്യൻ ബൗളിംങിന്റെ മൂർച്ച അനുസരിച്ചിരിക്കും കളിയുടെ ഗതി. ജോ റൂട്ടിന്റെ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യയെ നാലാം ഇന്നിംങ്‌സിൽ പിൻ തുടർന്ന ഇംഗ്ലണ്ട് ഏതാണ്ട് വിജയത്തിന് അടുത്ത് എത്തിയപ്പോഴാണ് മഴ മൂലം കളി നേരത്തെ അവസാനിപ്പിച്ചത്. ഇല്ലായിരുന്നു എങ്കിൽ ഞായറാഴ്ച തന്നെ ഇംഗ്ലണ്ട് വിജയം നേടിയെടുത്തേനെ.

Advertisements

ആദ്യ ഇന്നിംങ്‌സിൽ ഇന്ത്യ ഉയർത്തിയ 224 ന് എതിരെ ഇംഗ്ലണ്ട് 247 റണ്ണാണ് നേടിയത്. രണ്ടാം ഇന്നിംങിസിൽ തകർപ്പൻ സെഞ്വറി നേടിയ ജയ്‌സ്വാളിന്റെ മികവിൽ ഇന്ത്യ 396 റൺ ആണ് ഉയർത്തിയത്. ഈ ലീഡ് മറികടക്കാൻ ഇറങ്ങിയ ഇംഗ്ലണ്ട് ഇതുവരെ ആരു വിക്കറ്റ് നഷ്ടമാക്കി 339 റൺ നേടിയിട്ടുണ്ട്. മൂന്നാം ദിന് 50 ന് ഒന്ന് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംങ് അവസാനിപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാലാം ദിനം 82 ൽ ബെൻ ഡക്കറ്റിനെ (54) വീഴ്ത്തി പ്രദീഷ് കൃഷ്ണ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. 106 ൽ ഓലീ പോപ്പ് (27) സിറാജിന് മുന്നിൽ കുടുങ്ങിയെങ്കിലും റൂട്ട് പാറ പോലെ ഉറച്ച് നിന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയായി. 106 ൽ ഒന്നിച്ച റൂട്ട് ബ്രൂക്ക് സഖ്യം 301 ലാണ് പിരിഞ്ഞത്. ബ്രൂക്ക് 98 പന്തിൽ ഏക ദിന ശൈലിയിൽ 14 ഫോറും, രണ്ട് സിക്‌സും സഹിതം 111 റൺ നേടിയാണ് ഇംഗ്ലണ്ടിനെ മുന്നിൽ എത്തിച്ചത്. ബ്രൂക്ക് പോയതിന് പിന്നാലെ ജേക്കബ് ബീതൽ (5) പുറത്തായത് ഇംഗ്ലണ്ടിനെ വീണ്ടും ഞെട്ടിച്ചു. വിജയത്തിലേയ്ക്ക് ഇംഗ്ലണ്ട് കുതിയ്ക്കുന്നതിനിടെ ജോ റൂട്ടിനെ (105) വീഴ്ത്തിയ പ്രദീഷ് കൃഷ്ണ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ, ഇതിനിടെ എത്തിയ മഴ കളി അവസാന ദിവസത്തേയ്ക്ക് നീട്ടുകയായിരുന്നു.

Hot Topics

Related Articles