ഇന്ത്യൻ ഫാഷൻ ഡിസൈനറായ രോഹിത് ബാല്‍ അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഒക്ടോബറിലെ ഒരു ഷോയ്ക്ക് ശേഷം ആരോഗ്യനില മോശമാവുകയും തുടർന്ന് രോഹിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷോയ്ക്ക് മുമ്പ് രോഹിത് ഐസിയുവിലായിരുന്നു.
ഇതിഹാസ ഡിസൈനർ രോഹിത് ബാലിൻ്റെ വേർപാടില്‍ ഞങ്ങള്‍ ദു:ഖിക്കുന്നു. ഫാഷൻ ഡിസൈൻ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എഫ്ഡിസിഐ) സ്ഥാപക അംഗമായിരുന്നു അദ്ദേഹം. പരമ്പരാഗത പാറ്റേണുകളും ആധുനിക ഡിസെെനുകളെല്ലാം അദ്ദേഹത്തെ ഏറെ വ്യത്യസ്തനാക്കുന്നു. അദ്ദേഹത്തിന്റെ കലയുടെ പൈതൃകവും നൂതനത്വവും മുന്നോട്ടുള്ള ചിന്തയും ഫാഷൻ ലോകത്ത് നിലനില്‍ക്കുമെന്ന് ഫാഷൻ ഡിസൈൻ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ് സുനില്‍ സേത്തി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഫാഷൻ മേഖലയില്‍ രോഹിത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 2010 ഫെബ്രുവരി മാസം രോഹിതിന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നതായും റിപ്പോർട്ടുകള്‍ പറയുന്നു. 2006 ലെ ഇന്ത്യൻ ഫാഷൻ അവാർഡുകളിലും 2001 ലെ കിംഗ്ഫിഷർ ഫാഷൻ അച്ചീവ്മെന്റ് അവാർഡുകളിലും അദ്ദേഹം ഇടം നേടി. ശ്രീനഗറില്‍ ജനിച്ച രോഹിത് ബാല്‍ 1986ല്‍ തന്റെ കരിയർ ആരംഭിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഫാഷൻ ഡിസൈനർമാരില്‍ ഒരാളാണ്. രോഹിത് ബാലിന്റെ ഡിസൈനുകള്‍ ഇന്ത്യയുടെ സംസ്കാരത്തോടും ചരിത്രത്തോടും ചേർന്ന് നിന്നിരുന്നു. 2006ല്‍ ഇന്ത്യൻ ഫാഷൻ അവാർഡ്സില്‍ ‘ഡിസൈനർ ഓഫ് ദ ഇയർ’ പുരസ്കാരവും രോഹിത് നേടിയിരുന്നു. 2012 ല്‍ ലാക്മെ ഗ്രാൻഡ് ഫിനാലെ ഡിസൈനർ ആയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.